Repreentative image 
Education

നഴ്‌സിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച വരെ

കോളെജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്

MV Desk

തിരുവനന്തപുരം: സർക്കാർ, സർക്കാർ-നിയന്ത്രിത നഴ്‌സിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും.

ഈ വർഷം പുതിയതായി അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിങ് കോളെജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. സർക്കാരിന്‍റെ കീഴിലുള്ള 5 കോളെജുകളിലേക്കും സർക്കാരിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്‍റെ കീഴിലുള്ള 6 കോളെജുകളിലേക്കും, നേരത്തെ അനുവദിച്ചിട്ടുള്ള കോളെജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 25ന് വൈകുന്നേരം 5 മണിവരെ ആണ്.

ഈ ഓപ്ഷൻ രജിസ്‌ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്‍റ് 26 നു നടത്തും.

കോളെജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കോളെജിൽ ജോയിൻ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കുന്നതിന് എൻഒസിയുടെ ആവശ്യമില്ല.

ഇപ്പോൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അലോട്ട്‌മെന്‍റ്. മുൻപ് നൽകിയ ഓപ്ഷനുകൾ ഇതിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി 0471-2560363, 364 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി

ചിറയൻകീഴിലെ കൈയാങ്കളി; രമ‍്യ ഹരിദാസിനെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും നീക്കണമെന്ന് ആവശ‍്യം

"അമ്മായിഅമ്മയെ നോക്കാൻ മരുമകൾക്കോ മുത്തശ്ശിയെ നോക്കാൻ പേരക്കുട്ടിക്കോ നിയമപരമായി ബാധ്യതയില്ല": കേരള ഹൈക്കോടതി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നു

തൃശൂരിൽ ക്ഷേത്രത്തിൽ മോഷണം; ദേവിക്ക് ചാർത്തിയിരുന്ന താലിയും ഭണ്ഡാരത്തിലെ പണവും കവർന്നു