.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന സർക്കാർ/എയ്ഡഡ് കോളെജുകൾ/ യൂണിവേഴ്‌സിറ്റി കോളെജുകളിൽ ബിരുദാനന്തര ബിരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ, ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) UGC/CSIR – NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താൽപര്യമുള്ള കോളെജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ വിദ്യാർഥികളുടെ തെരഞ്ഞെടുപ്പിൽ, സംഘാടകരുടെ കോളെജിൽ നിന്നും 50 ശതമാനം വിദ്യാർഥികളെ തെരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50 ശതമാനം വിദ്യാർഥികളെ സമീപസ്ഥമുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളെജുകൾ/ യൂണിവേഴ്‌സിറ്റികളിൽ നിന്നും തിരഞ്ഞെടുക്കേണ്ടതുമാണ്. ബിരുദാനന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55ശതമാനംമാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55ശതമാനംമാർക്കോടെ പൂർത്തിയാക്കിയവരെയും ഈ പരിശീലനത്തിൽ പങ്കെടുപ്പിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകേണ്ടതാണ്. അപേക്ഷാഫോറത്തിന്‍റെ മാതൃക www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. നവംബർ 25. അപേക്ഷ ഡയറക്റ്റർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090.