ആനന്ദ് മധുസൂദനനും ശ്രീജയും വിവാഹ ശേഷം

 
Entertainment

നടൻ ആനന്ദ് മധുസൂദനൻ വിവാഹിതനായി; വധു ശ്രീജ

വിശേഷം എന്ന സിനിമയിലാണ് ആനന്ദ് നായകനായി അഭിനയിച്ചിരിക്കുന്നത്.

Entertainment Desk

നടനും സംഗീതസംവിധായകനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. വിവാഹച്ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.

വിശേഷം എന്ന സിനിമയിലാണ് ആനന്ദ് നായകനായി അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവയും നിർവഹിച്ചത് ആനന്ദാണ്. പാ.വ എന്ന സിനിമയിലെ പ്രശസ്തമായ പൊടി മീശ മുളക്കണ കാലം എന്ന ഗാനം സംവിധാനം ചെയ്തതും ആനന്ദാണ്.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലളിതമായ ചടങ്ങുകളായിരുന്നു എന്നും ഇതി ഞങ്ങളുടെ അറിയിപ്പായി കണക്കാക്കി അനുഗ്രഹങ്ങൾ ചൊരിയണമെന്നും സോഷ്യൽമീഡിയയിൽ ആനന്ദ് കുറിച്ചിട്ടുണ്ട്.

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

"നിങ്ങൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, എന്നിട്ടും ഞാൻ പരാജയപ്പെട്ടു"; നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി