.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കാമുകിയെ പരിചയപ്പെടുത്തി നടന്‍ ബെല്ലാംകൊണ്ട സായ് ശ്രീനിവാസ്

 
Entertainment

തെറ്റിദ്ധരിക്കരുത് വിവാഹനിശ്ചയമല്ല; കാമുകിയെ പരിചയപ്പെടുത്തി നടന്‍ ബെല്ലാംകൊണ്ട സായ് ശ്രീനിവാസ്

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

Jisha P.O.

ഹൈദരാബാദ്: തെലുങ്ക് നടൻ ബെല്ലാംകൊണ്ട സായ് ശ്രീനിവാസ് തന്‍റെ പങ്കാളിയാകാന്‍ പോകുന്ന കാവ്യ റെഡ്ഡിയെ പരിചയപ്പെടുത്തി. പാസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ മനോഹരമായ ചിത്രങ്ങളാണ് ബെല്ലാംകൊണ്ട സായ് ശ്രീനിവാസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് ബെല്ലാംകൊണ്ട സുരേഷിന്‍റെ മകനാണ് സായ് ശ്രീനിവാസ്. പോസ്റ്റില്‍ കാമുകി കാവ്യക്ക് എഴുതിയ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍റെ കാവ്യമ്മയ്ക്ക്, ജീവിതത്തിന് അതിന്‍റേതായ മനോഹരമായ സമയമുണ്ട് . എന്‍റേതായ ലോകത്തേക്ക് നിങ്ങളെ കൊണ്ടുപോകുകയാണ്. എന്‍റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി, ശരിയായ സമയത്ത് എന്നെ വിശ്വസിച്ചതിന്, എന്‍റെ ദിവസങ്ങളിൽ പോസിറ്റീവിറ്റിയും എണ്ണമറ്റ പുഞ്ചിരികളും നിറച്ചതിന്, തന്‍റെ ജീവിതത്തിലെ സ്നേഹത്തിന് ചില മനോഹരമായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞുപോകില്ലെന്ന് ഉറപ്പാക്കുമെന്നും, കാവ്യ നൽകിയ "ശ്രീനി" എന്ന മധുരമുള്ള വിളിപ്പേരും നടന്‍ വെളിപ്പെടുത്തി. അടുത്ത സുഹൃത്തുകള്‍ക്കും കുടുംബത്തിനുമായി നടത്തിയ പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. നടി സംയുക്ത മേനോൻ, ചലച്ചിത്ര നിർമാതാക്കളായ ബോയപതി ശ്രീനു, അനിൽ രവിപുഡി, ഗോപിചന്ദ് മാലിനേനി എന്നിവരുൾപ്പെടെ നിരവധി തെലുങ്ക് താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നടൻെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി