Govinda
മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ. കുഴഞ്ഞ് വീണ് അബോധാവസ്ഥയിൽ ആയതിനെ തുടർന്നാണ് ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചയാണ് ഗോവിന്ദ വീട്ടിൽ കുഴഞ്ഞ് വീണത്. ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ ഇപ്പോഴുള്ളത്.
നടന്‍റെ ആരോഗ്യവിവരത്തെ കുറിച്ചുളള വാർത്തകൾ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല.
ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് ഗോവിന്ദയ്ക്ക് ആവശ്യമായ മരുന്ന് ഡോക്‌ടറ്റരുടെ നിർദ്ദേശപ്രകാരം നൽകിയിരുന്നുവെന്ന് ഗോവിന്ദയുടെ സുഹൃത്ത് ലളിത് ബിൻഡാൽ പറഞ്ഞു. ആശുപത്രിയിൽ പരിശോധനയ്ക്ക് ഹാജരാക്കിയതിന്‍റെ റിപ്പോർട്ടിനായി കുടുംബം കാത്തിരിക്കുക. ഇത് ലഭിച്ചശേഷമാകും തുടർ ചികിത്സ നിശ്ചയിക്കുക. കഴിഞ്ഞവർഷം ഒക്‌ടോബറിൽ ലൈസൻസുളള റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരു മണിക്കൂർ നീണ്ട ശസ്ത്രിക്രിയയിലൂടെ വെടിയുണ്ട പുറത്തിടുത്തിരുന്നു.