കണ്ണനുമുന്നിൽ തരിണിയെ താലിചാർത്തി കാളിദാസ്; വികാരഭരിതനായി ജയറാം 
Entertainment

കണ്ണനുമുന്നിൽ തരിണിയെ താലിചാർത്തി കാളിദാസ്; വികാരഭരിതനായി ജയറാം

മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Namitha Mohanan

സിനിമാ താരങ്ങളായ ജയറാമിന്‍റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിംഗരായരാണ് വധു. ഞായറാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഇരുവരുടേയും ദീർഘകാലമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.

മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി, ഗോകുൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.

ബുൾഡോസർ നീതിയെ വിമർശിച്ച് പിണറായി വിജയൻ; ഇവിടത്തെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാർ

''രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം''; ഉന്നാവ് പീഡനക്കേസിൽ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം

വന്ദേമാതരം വാർഷികം; റാലി നയിക്കാൻ പി.ടി. ഉഷയും

കാസർഗോഡ് ഒന്നര വയസുകാരൻ‌ കിണറ്റിൽ വീണു മരിച്ചു

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി