അശ്വതി അശോക്
കോൺഗ്രസ് സർക്കാരിന്‍റെ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കിയതിനു പിന്നാലെ നിരവധി പേരാണ് പദ്ധതിയെ വിമർശിച്ചും പിന്തുണച്ചുമൊക്കെ രംഗത്തെത്തിയത്. അതിൽ രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരും സിനിമാ മേഖലയിൽ നിന്നുള്ളവരുമടക്കം നിരവധി പേരുണ്ടായിരുന്നു.
ഇപ്പോഴിതാ പുരുഷന്മാർക്കില്ലാത്ത യാതൊരു ആനുകൂല്യവും ഞങ്ങൾ സ്ത്രീകൾക്കും വേണ്ടെന്ന് പ്രതികരിച്ച് നടി അശ്വതി അശോക് രംഗത്തെത്തിയിരിക്കുകയാണ്. അലക്സാണ്ടർ ദ ഗ്രേറ്റ്, മോസ് ആന്‍റ് ക്യാറ്റ് എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് അശ്വതി അശോക്.
അശ്വതിയുടെ പ്രതികരണം ഇങ്ങനെ...
കെഎസ്ആർടിസി ഫ്രീ യാത്ര പ്രഖ്യാപിച്ചിരിക്കുന്നു. പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ഥിരമായിട്ട് ജോലിക്ക് പോകുന്ന കൈയില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളത്. ചിലപ്പോള്‍ പല സ്ത്രീകളും ഒരു ലക്ഷം രൂപയ്ക്ക് ഒക്കെ ജോലി ചെയ്യുന്നവരായിരിക്കും.
അവര്‍ക്കാണോ ആനുകൂല്യം കിട്ടേണ്ടത്. ഒരിക്കലും അല്ല. സ്ത്രീയും പുരുഷനും ഒന്നാണെന്ന് നമ്മള്‍ പറയുന്നതെ ഉള്ളൂ. പലയിടത്തും അങ്ങനെ അല്ല. അതല്ല ഫെമിനിസം. നമുക്ക് വേണ്ടത് അവസരങ്ങളാണ്. അവര്‍ക്ക് കിട്ടുന്നത് പോലുള്ള അവസരങ്ങള്‍ നമുക്ക് കിട്ടുക. അവര്‍ക്ക് കിട്ടുമ്പോലത്തെ വേദനം കിട്ടുക. അതാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു ലക്ഷം രൂപ ഉണ്ടാക്കുന്ന സ്ത്രീയ്ക്കും ഇളവ് കൊടുക്കുക, പുരുഷന്മാര്‍ കഷ്ടപ്പെട്ട് പോവുക. അതല്ല നമ്മള്‍ ഉദ്ദേശിക്കുന്നത്.