ഐശ്വര്യ ശർമയും നീൽ ഭട്ടും
ന്യൂഡൽഹി: ടെലിവിഷൻ താരദമ്പതികളായ ഐശ്വര്യ ശർമയും നീൽ ഭട്ടും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നാലു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ദീർഘകാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിലവിൽ ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹമോചനത്തിന് ഒരുങ്ങുകയാണ്. വൈകാതെ നടപടികൾ ആരംഭിച്ചേക്കും.
ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹത്തിന് ഏറെ പഴക്കമുണ്ട്. ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഐശ്വര്യ പ്രതികരിച്ചിരുന്നു.
ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെങ്കിലും നീൽ സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു.