അജയ് ദേവ്ഗൺ, ജ്യോതിക, ആർ. മാധവൻ 
Entertainment

അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ കൂട്ടുകെട്ടിൽ സൂപ്പർ നാച്ചുറൽ ത്രില്ലർ വരുന്നു

ചിത്രം അടുത്ത വർഷം മാർച്ച് 8ന് തിയെറ്ററുകളിലെത്തും.

MV Desk

മുംബൈ: ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളായ ജ്യോതികയ്ക്കും മാധവനുമൊപ്പം ബോളിവുഡ് താരം അജയ് ദേവ്ഗൺ ഒരുമിക്കുന്ന സൂപ്പർനാച്ചുറൽ ത്രില്ലർ അടുത്ത വർഷം മാർച്ച് 8ന് തിയെറ്ററുകളിലെത്തും.

സൂപ്പർ 30, ക്വീൻ, ഗുഡ് നൈറ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാന ചെയ്ത വികാസ് ബാഹ്ൾ സംവിധാനം ചെയ്യുന്ന ചിത്രത്തിനിതു വരെ പേരു നിശ്ചയിച്ചിട്ടില്ല. ദേവ്ഗൺ പ്രൊഡക്ഷൻ ബാനറാണ് ഇക്കാര്യം എക്സിലൂടെ പുറത്തു വിട്ടത്. 25 വർഷത്തിനു ശേഷമാണ് ജ്യോതിക വീ‍ണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന (1997) ആണ് ജ്യോതിക ആദ്യമായും അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു