ആരാധകർക്ക് ഹെൽമെറ്റ് സമ്മാനിച്ച് അമിതാഭ് ബച്ചൻ

 
Entertainment

ആരാധകർക്ക് ഹെൽമെറ്റ് സമ്മാനിച്ച് അമിതാഭ് ബച്ചൻ

വാഹനാപകടങ്ങൾ ഇല്ലാതാക്കുന്നതിനായി സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്നയാളാണ് രാഘവേന്ദ്ര കുമാർ.

നീതു ചന്ദ്രൻ

മുംബൈ‌: വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകർക്ക് സൗജന്യമായി ഹെൽമെറ്റ് വിതരണം ചെയ്ത് അമിതാഭ് ബച്ചൻ. മുംബൈയിലെ ജൽസ എന്ന വസതിക്കു മുന്നിലെത്തുന്ന ആരാധകരെ എല്ലാ ഞായറാഴ്ചയും ബച്ചൻ നേരിട്ടു കാണാറുണ്ട്. 1982 മുതൽ ഇക്കാര്യത്തിൽ ബച്ചൻ മാറ്റം വരുത്തിയിട്ടില്ല.

ഇത്തവണ കോൻബനേഗാ ക്രോർപതിയിൽ പങ്കെടുത്ത ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ എന്ന രാഘവേന്ദ്ര കുമാർ നൽകിയ പ്രചോദനമാണ് ഹെൽമെറ്റ് വിതരണത്തിന് പിന്നിലെന്ന് ബച്ചൻ പറയുന്നു.

വാഹനാപകടങ്ങൾ ഇല്ലാതാക്കുന്നതിനായി സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുന്നയാളാണ് രാഘവേന്ദ്ര കുമാർ.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ