Actor Jagadish

 
file image
Entertainment

'അമ്മ' പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ജഗദീഷ് പത്രിക സമർപ്പിച്ചു

നടി ശ്വേത മേനോനും കുഞ്ചാക്കോ ബോബനും മത്സരിച്ചേക്കുമെന്നും വിവരമുണ്ട്

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നടൻ ജഗദീഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. നടി ശ്വേത മേനോനും കുഞ്ചാക്കോ ബോബനും മത്സരിച്ചേക്കുമെന്നും വിവരമുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്.

വെള്ളിയാഴ്ചയോടെ അന്തിമ പട്ടിക പുറത്തു വരും. ഓഗസ്റ്റ് 15നാവും തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ നിലപാട് കടുപ്പിച്ചതോടെയാണ് സംഘടന തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വലിയ വിവാദമുണ്ടാവുകയും കഴിഞ്ഞ ഓഗസ്റ്റിൽ അമ്മയുടെ മുൻ ഭരണ സമിതിയെ പിരിച്ചു വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ പുതിയ കമ്മിറ്റിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ