അൻസിബ ഹസൻ

 
Entertainment

ആ മൂന്നു പേർ ആരാകുമെന്നറിയാൻ കാത്തിരിക്കുന്നു; അന്വേഷണ സമിതി രൂപീകരിച്ചതിൽ പ്രതികരിച്ച് അൻസിബ

"ആരോപണ വിധേയരായ സംഘടന പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി അത്ഭുതപ്പെടുത്തുന്നു"

Namitha Mohanan

കൊച്ചി: ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ച സംഭവത്തിൽ പ്രതികരണവുമായി അൻസിബ ഹസൻ. ആരോപണ വിധേയരായ സംഘടന പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി അത്ഭുതപ്പെടുത്തുന്നുവെന്നും മറ്റ് മൂന്ന് അംഗങ്ങൾ ആരാകും എന്നതറിയാൻ കാത്തിരിക്കുകയാണെന്നും അൻസിബ പ്രതികരിച്ചു. ഇതറിഞ്ഞ ശേഷം കമ്മിറ്റിക്ക് മുന്നിൽ വിശദീകരണം നൽകുന്നതിൽ തീരുമാനമെടുക്കും.

ലക്ഷ്മി പ്രിയ തനിക്കെതിരേ പരാതി നൽകിയപ്പോൾ അമ്മ യോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതാണ്. അന്ന് പറ്റില്ലെന്നാണ് പ്രസിഡന്‍റ് മറുപടി പറഞ്ഞത്. വിഷയത്തിൽ പ്രസിഡന്‍റ് തന്നെ പിന്തുണച്ചിരുന്നതായി പിന്നീട് ലക്ഷ്മിപ്രിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു.

ഇരട്ടത്താപ്പുള്ള പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പെട്ട കമ്മിറ്റി എന്താകും എന്നറിയില്ലെന്നും ചാരിറ്റി മാത്രമല്ല, അംഗങ്ങൾ തമ്മിലെ പ്രശ്നപരിഹാരത്തിനുള്ള ഉത്തരവാദിത്തം കൂടി സംഘടനയ്ക്കുണ്ടെന്ന് അൻസിബ വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും