"കൈയിൽ കെട്ടുമായി ഇറങ്ങുമ്പോൾ ഞരമ്പുമുറിച്ചെന്ന് പറയും, ഇത് മുഴ നീക്കം ചെയ്തതാണ്"; അനുമോൾ

 
Entertainment

"കൈയിൽ കെട്ടുമായി ഇറങ്ങുമ്പോൾ ഞരമ്പ് മുറിച്ചെന്ന് പറയും, ഇത് മുഴ നീക്കം ചെയ്തതാണ്"; അനുമോൾ

കൈയിൽ രൂപപ്പെട്ട മുഴകൾ നീക്കം ചെയ്യാനായിരുന്നു ഓപ്പറേഷൻ

Manju Soman

മിനി സ്ക്രീനിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് അനുമോൾ. ബിഗ് ബോസിൽ മത്സരാർഥിയായതോടെ താരത്തിന്‍റെ ആരാധകരും വർധിച്ചു. ഇപ്പോൾ താരം നടത്തിയ ആരോഗ്യ സംബന്ധമായ വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. ചെറിയ ഓപ്പറേഷന് വിധേയയായി എന്നാണ് അനുമോൾ വ്യക്തമാക്കിയത്. കൈയിൽ രൂപപ്പെട്ട മുഴകൾ നീക്കം ചെയ്യാനായിരുന്നു ഓപ്പറേഷൻ.

"കൈയിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ഒരുവർഷമായുണ്ട്, ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് ശ്രദ്ധയിൽപ്പെട്ടത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു. ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് കയ്യിലെ മുഴയ്ക്ക് പറയുന്ന പേര്. ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. മുഴ കണ്ടപ്പോൾ ആദ്യം എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. എനിക്കറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. "

"ഇതുപോലെ ശരീരത്തിൽ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. വൈകിപ്പിക്കരുത്. കണ്ടില്ലെന്ന് നടിക്കരുത്. കീറി മുറിക്കലൊന്നും ഉണ്ടായിട്ടില്ല. വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു." - അനുമോൾ പറഞ്ഞു. കൈയിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കുമെന്നും താരം പറഞ്ഞു. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലെന്നും നടി കൂട്ടിച്ചേർത്തു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"