ശ്വേത മേനോൻ, ഭാഗ്യലക്ഷ്മി

 
Entertainment

"നിങ്ങളും പവർഗ്രൂപ്പിന്‍റെ ഭാഗം, ഉത്തരംമുട്ടിയപ്പോൾ കാർഡ് ഇറക്കല്ലേ, ഞങ്ങളും ചോറാണ് ഉണ്ണുന്നത്": ശ്വേതയ്ക്കെതിരേ ഭാഗ്യലക്ഷ്മി

അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ കാണുകയോ വിളിക്കുകയോ ശ്വേത ചെയ്തിട്ടില്ല

Manju Soman

അമ്മയിലെ പവർ ഗ്രൂപ്പിന് എതിരേയാണ് തന്‍റെ പോരാട്ടം എന്ന ശ്വേത മേനോന്‍റെ പ്രസ്താവനയിൽ പരിഹാസവുമായി ഭാഗ്യലക്ഷ്മി. സ്ത്രീകൾക്ക് ശബ്ദമില്ലെന്ന് പറയുന്ന നിങ്ങൾ പോലും സ്ത്രീകളോടൊപ്പമല്ല എന്നാണ് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ കാണുകയോ വിളിക്കുകയോ ശ്വേത ചെയ്തിട്ടില്ല. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയാണ് ശ്വേതയെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

ശ്രീമതി ശ്വേത മേനോൻ വീണ്ടും വീണ്ടും പരിഹസിക്കപ്പെടുകയാണ് നിങ്ങൾ. പവർ ഗ്രൂപ്പ്‌ ന്റെ ഭാഗം തന്നെയാണ് നിങ്ങളും.അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? അന്നും നിങ്ങൾ ആ സംഘടന യിൽ ഉണ്ടായിരുന്നല്ലോ? അവളെ ഒന്ന് പോയി കണ്ടോ? വിളിച്ചോ? അവൾക്ക് വേണ്ടി ശബ്ദമുയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കേരളം കണ്ടില്ല.. എന്നും comfort zone ൽ നിന്നുകൊണ്ട് ആസ്വദിക്കുകയായിരുന്നില്ലേ? ഈ കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാവാം എന്ന് കരുതിയാണ് സ്ത്രീകൾ A.M.M.A നയിക്കാൻ മുന്നോട്ട് വരട്ടെ എന്ന് ഞാനും നിങ്ങളുടെ അംഗങ്ങളിൽ പലരോടും വോട്ട് ചെയ്യാൻ പറഞ്ഞത്.. "പാലം കടക്കുവോളം നാരായണ കടന്ന് കഴിഞ്ഞാൽ കൂരായണ" എന്നപോലെ പോയവരെ തിരികെ കൊണ്ടുവരും അതിജീവിതയുമായി സംസാരിക്കും എന്നൊക്കെ ഘോര ഘോരം വാചകമടിച്ച നിങ്ങൾ പിന്നീട് ഏട്ടനെ കെട്ടിപ്പിടിക്കുന്ന കാഴ്ച മാത്രമേ കണ്ടുള്ളു. (അവൾ വിലക്കപ്പെട്ടവളല്ലേ)

നിങ്ങളുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല..പക്ഷെ ഒരു കാര്യം മനസിലായി. നിങ്ങൾക്ക് ആ കസേര മാത്രമേ വേണ്ടു. നിങ്ങൾ ഒരിക്കലും സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തിയി ട്ടില്ല,ശബ്ദമുയർത്തില്ല. കാരണം നിങ്ങളും നിങ്ങളോടൊപ്പം നിൽക്കുന്നവരും നിങ്ങൾക്ക് എതിരെ നിൽക്കുന്നവരും പവർ ഗ്രൂപ്പ്‌ ന്റെ ഭാഗമാണ്..

ഉത്തരം മുട്ടിയപ്പോൾ പവർ ഗ്രൂപ്പ്‌, സ്ത്രീകളോടൊപ്പം, card ഇറക്കല്ലേ. നമ്മളും ചോറാണ് ഉണ്ണുന്നത്.

ശ്രീ മോഹൻലാലും മമ്മുക്കയും പുറത്ത് വന്ന് സംസാരിക്കില്ല എന്ന ധൈര്യത്തിലാണ് നിങ്ങൾ അവർ സപ്പോർട്ട് ചെയ്തു എന്ന് പറയുന്നത്..അല്ലെങ്കിൽ അവർ പറയട്ടെ.

നിലപാട് എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത നിങ്ങൾ പറയുന്നു A.M.M.A സ്ത്രീകൾക്കൊപ്പമല്ല എന്ന്.. എന്തൊരു തമാശ.. നിങ്ങളെന്നല്ല അവിടെ ആര് നേതൃ സ്ഥാനത്ത് വന്നാലും അവളോടൊപ്പം ആരും നിൽക്കില്ല.. അൻസിബയെ മദ്യപാനി എന്നും അവിഹിത എന്നും ഒരു വ്യക്തി പറഞ്ഞപ്പോൾ അഡ്ഹോക് കമ്മിറ്റി പോലും ഒരക്ഷരം മിണ്ടിയില്ല.. ഒരു പെണ്ണ് അപമാനിക്കപ്പെട്ടാൽ അവൾ കോടതിയിൽ പോകുമ്പോൾ ഞങ്ങളും ഉണ്ട് നിന്നോടൊപ്പം എന്ന് പറയാൻ ആവില്ല A.M.M.A ക്ക് കാരണം അതിന്റെ ഘടന... അതങ്ങനെയാണ്... പുതിയ തലമുറയിലെ നടൻമാർ വരട്ടെ എന്ന് ചിലർ പറയുന്നത് കേട്ടു.എന്തേ പുതിയ തലമുറയിലെ നടിമാർ എന്ന് ആരും പറയുന്നില്ല... Advisory board ൽ മോഹൻലാൽ മമ്മുട്ടി യോടൊപ്പം രേവതി, പാർവതി തിരുവോത്‌, റിമ കല്ലിങ്കൽ പോലെയുള്ളവരും വരട്ടെ.. ഇനി വരുന്നത് പുതിയ തലമുറയാണെങ്കിൽ ഇറങ്ങിപ്പോയ അവരെയെങ്കിലും തിരികെ കൊണ്ടുവരാൻ ശ്രമിക്കു..ജനാധിപത്യ രീതിയിൽ ആവട്ടെ.

ഇതിൽ എനിക്കെന്ത് കാര്യം എന്ന് ചിലർ ചോദിക്കാം public platform ൽ വന്നില്ലേ വിഷയം.

ഇതിന് താഴെ വന്ന് ആര് എന്ത് തെറി വിളിച്ചാലും ഞാൻ വായിക്കാൻ പോകുന്നില്ല

അമ്മ സംഘടനയിലും മലയാള സിനിമയിലും പവർ ഗ്രൂപ്പുണ്ടെന്നും അവർക്കെതിരെയാണ് തന്‍റെ പോരാട്ടം എന്നുമാണ് ശ്വേത പറഞ്ഞത്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്‍റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ്‌ തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു. അമ്മയിൽ ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. ജനറൽ ബോഡി മീറ്റിങ്ങിൽ എന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. ആ സാഹചര്യത്തിലാണ് ഞാൻ അമ്മയിൽ നിന്ന് പിന്മാറുന്നതിനെ പറ്റി ചിന്തിച്ചതെന്നും ശ്വേത കൂട്ടിച്ചേർത്തു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിശദീകരണം തേടി മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

കുതിരകച്ചവടം തമിഴ്നാടിന് പരിചയപ്പെടുത്തിയത് ഡിഎംകെയെന്ന് ടിവികെ മന്ത്രി സെങ്കോട്ടയ്യൻ

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരുക്ക്

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ച; അടുത്തഘട്ടം ഇസ്ലാമാബാദിൽ