Atress Bhama 
Entertainment

''ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്''; വിവാഹത്തെ ചോദ്യം ചെയ്ത് നടി ഭാമ

ഒരിക്കൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്

Namitha Mohanan

വിവാഹ ജീവതവുമായി ബന്ധപ്പെട്ട് നടി ഭാമ സേഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റോറി ശ്രദ്ധനേടുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രണ്ടു സ്ലൈഡുകളിലായാണ് ഭാമ വിവാഹത്തെ ചോദ്യം ചെയ്യുന്നത്.

'വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും,' എന്ന് ആദ്യ സ്ലൈഡിലെ വാക്കുകൾ. 'ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം… എന്ന് മുഴുവിപ്പിക്കാതെയാണ് രണ്ടാമത്തെ സ്ലൈഡ്.

ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി

ഒരിക്കൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. പിന്നീട് ഭാമ ഇൻസ്റ്റഗ്രാമിൽ താനൊരു സിംഗിൾ മദർ ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വേർപിരിയൽ വ്യക്തമായത്. ഒരു 'സിംഗിൾ മദർ' ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നായിരുന്നു അന്ന് ഭാമ കുറിച്ചത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി