താപ്സി പന്നു

 
Entertainment

നായകന്‍റെ ഭാര‍്യയ്ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാൽ സിനിമയിൽ നിന്നും മാറ്റി; മനസ് തുറന്ന് താപ്സി പന്നു

ചിത്രീകരണത്തിനുള്ള തീയതികൾ നിശ്ചയിച്ച ശേഷം തന്നെ ഒരു ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്

Entertainment Desk

ബോളിവുഡിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് താപ്സി പന്നു. ഇപ്പോഴിതാ തന്‍റെ സിനിമാജീവിതത്തിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ചിത്രീകരണത്തിനുള്ള തീയതികൾ നിശ്ചയിച്ച ശേഷം തന്നെ ഒരു ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രധാന നടന്‍റെ ഭാര‍്യയ്ക്ക് താൻ ആ ചിത്രത്തിന്‍റെ ഭാഗമാകുന്നത് താത്പര‍്യമില്ലാത്തതുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നാണ് താപ്സി പറയുന്നത്.

'സിനിമയിലെ നായകനാണ് എന്നെ മാറ്റിയതെന്ന് പറഞ്ഞു. ദൈവത്തിനറിയാം ഇതിന്‍റെ കാരണം. ഞാൻ ഇതിന്‍റെ കാരണങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അദ്ദേഹത്തിന് അടുത്ത മറ്റാരെയെങ്കിലും വേണമെന്നായിരിക്കാം. എനിക്ക് വ‍്യത‍്യസ്ത കാരണങ്ങൾ ചിന്തിക്കാമെങ്കിലും വ‍്യക്തമായ കാരണം എന്നോട് പറഞ്ഞില്ല.

എന്നെ ഒഴിവാക്കിയതിന്‍റെ കാരണം ഞാൻ നിരന്തരം ചോദിച്ചുകൊണ്ടിരുന്നതിനാലാണ് ആ സിനിമയിൽ എന്നെ വേണ്ടെന്ന് വച്ചെന്ന് മാത്രം പറഞ്ഞത്. എന്നെ ഒഴിവാക്കിയതിൽ ഏറ്റവും മോശം കാരണം നായകന്‍റെ ഭാര‍്യയ്ക്ക് എന്നെ ഇഷ്ടമല്ല എന്നതായിരുന്നു. എന്തുകൊണ്ടാണ് അവർക്ക് എന്നെ ഇഷ്ടപ്പെടാതിരുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'. താപ്സി പറഞ്ഞു. എന്നാൽ ആരാണ് ആ നായകൻ എന്ന് വെളിപ്പെടുത്താൻ താപ്സി തയാറായില്ല.

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ

വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കെ.സി. വേണുഗോപാലിനെതിരായ സൈബറാക്രമണത്തിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി