Entertainment

ബിടിഎസിന്‍റെ ചരിത്രവുമായി 'ബിയോണ്ട് ദി സ്റ്റോറി'

ബിയോണ്ട് ദി സ്റ്റോറി; 10 ഇയർ റെക്കോഡ് ഒഫ് ബിടിഎസ്' എന്ന പുസ്തകമാണ് ബിടിഎസിന്‍റെ ചരിത്രം പറയാനൊരുങ്ങുന്നത്.

MV Desk

ന്യൂയോർ‌ക്ക്: ദക്ഷിണ കൊറിയൻ‌ പോപ് സെൻസേഷൻ ബിടിഎസിന്‍റെ ചരിത്രം ഇനി പുസ്തകത്താളുകളിലേക്ക്. ബിയോണ്ട് ദി സ്റ്റോറി; 10 ഇയർ റെക്കോഡ് ഒഫ് ബിടിഎസ്' എന്ന പുസ്തകമാണ് ബിടിഎസിന്‍റെ ചരിത്രം പറയാനൊരുങ്ങുന്നത്. ജൂലൈ 9ന് പുസ്തകം പ്രസിദ്ധീകരിക്കും.

ഫ്ലാറ്റിറോൺ ബുക്സ് ആണ് പ്രസാധകർ. പുസ്തകം ആദ്യം ദക്ഷിണ കൊറിയയിലും പിന്നീട് യുഎസിലും പ്രകാശനം ചെയ്യും. ബിടിഎസ് ആർമി രൂപീകരിക്കപ്പെട്ട ദിവസം തന്നെയാണ് പുസ്തകം പുറത്തിറങ്ങുന്നതും. മാധ്യമപ്രവർത്തകനായ മിയോങ്സിക് കാങ്ങും ബിടിഎസ് അംഗങ്ങളും ചേർന്നാണ് പുസ്തകം എഴുതുന്നത്. ദക്ഷിണ കൊറിയയിൽ ബിഗ് ഹിറ്റ് മ്യൂസിക്കിന്‍റെ ലേബലിൽ ആയിരിക്കും പുസ്തകം പുറത്തിറങ്ങുക.

യുഎസ് എഡിഷനിൽ എക്സ്ക്ലുസീവ് ചിത്രങ്ങൾ അടക്കം 544 പേജുകളുള്ള പുസ്തകമായിരിക്കും അച്ചടിക്കുകയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഒരു ദശലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. ആന്‍റൺ ഹർ, ക്ലെയർ റിച്ചാർഡ്സ്, സ്ലിൻ ജങ് എന്നിവരാണ് ഇംഗ്ലിഷ് തർജമ. ആർഎം, ജിൻ, ജെ-ഹോപ്, ജിമിൻ, വി, ജങ് കൂക് എന്നിവരാണ് ബിടിഎസ് ബാൻഡിലെ അംഗങ്ങൾ.

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; 118 വിമാനങ്ങൾ‌ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ ജയിലിൽ തുടരും, റിമാൻഡ് കാലാവധി നീട്ടി

സന്യാസിമാരുടെ പ്രതിഷേധം; ഉത്തർപ്രദേശിലെ സണ്ണി ലിയോണിന്‍റെ പുതുവത്സര പരിപാടി റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണസംഘം വിപുലീകരിച്ചു, 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി