"പൊങ്കാലയിൽ ലിച്ചി എഫക്റ്റ്"; ഓൺലൈൻ മീഡിയകളെ സെലിബ്രിറ്റികൾ വിളിച്ചു വരുത്തിയതെന്ന് ചെകുത്താൻ

 
Entertainment

"പൊങ്കാലയിൽ ലിച്ചി എഫക്റ്റ്"; ഓൺലൈൻ മീഡിയകളെ സെലിബ്രിറ്റികൾ വിളിച്ചു വരുത്തിയതെന്ന് സായ് കൃഷ്ണ

ലിച്ചിയെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടായിരുന്നു ചില ചാനലുകളുടെ ആറ്റുകാൽ പൊങ്കാല.

Entertainment Desk

ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ താരങ്ങളുടെ മോശം ചിത്രങ്ങളും വിഡിയോകളും ഓൺലൈൻ മീഡിയ പകർത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഇൻഫ്ലുവൻസർ സായ് കൃഷ്ണ . ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വിഡിയോകളിൽ പൊങ്കാ‌ല കലമോ മറ്റ് വിശേഷങ്ങളോ ഇല്ല. ലിച്ചി ( അന്ന രാജൻ) തിരിയുന്നതും ചെരിയുന്നതും മാത്രം കവർ ചെയ്തിരിക്കുകയാണ്. ലിച്ചിയെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടായിരുന്നു ചില ചാനലുകളുടെ ആറ്റുകാൽ പൊങ്കാല. ലിച്ചിയും അതു മുതലാക്കിയിട്ടുണ്ട്.

അവർ ഒരു പുതിയ സാരി ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ പ്രൊമോഷനും പൊങ്കാലയ്ക്കിടെ ചെയ്തിട്ടുണ്ട്. സ്ഥിരം പൊങ്കാലയിടുന്നവരെയും കാണാൻ പറ്റി. പക്ഷേ ലിച്ചി എഫക്റ്റ് വലുതായിരുന്നു. മറ്റൊരു കാര്യമുള്ളത് പല ഓൺലൈൻ ചാനലുകളെയും സെലിബ്രിറ്റികളിൽ ചിലർ തന്നെ വിളിച്ചു വരുത്തിയതാണെന്ന് വിവരം കിട്ടിയെന്നുള്ളതാണ്. ലിച്ചിയുടെ കേസിൽ കണ്ടന്‍റ് മിൽക്കിങ് ആണ് നടന്നത്. കൂടാതെ അവിടെയെത്തിയ സെലിബ്രിറ്റികളുടെയെല്ലാം സാരി മാറി കിടക്കുന്ന ഭാഗം മാത്രം ഷൂട്ട് ചെയ്ത് ആ സാഹചര്യം മീഡിയകൾ നന്നായി മുതലെടുത്തിട്ടുണ്ട്. അതിൽ പ്രതികരിക്കാൻ കഴിയാത്ത ഓക്ക്വോർഡ് സിറ്റുവേഷനിലായിരുന്നു സെലിബ്രിറ്റികൾ.

അറിഞ്ഞു കൊണ്ട് നിന്നു കൊടുത്തവരുമുണ്ട്. ഓൺലൈൻ മീഡിയകളുടെ ചോദ്യങ്ങളും അസഹനീയമായിരുന്നു. ഇൻഫ്ലുവൻസർ നിവേദിത പൊങ്കാലയിടുന്ന വിഡിയോ എടുക്കാൻ എത്തിയപ്പോൾ കുട്ടിക്ക് അമ്മ ഒരു തോർത്ത് കൊടുത്തു. അത് കറക്റ്റ് കാരണമാണ്.എങ്ങനെയാണ് ഇത് പിന്നീട് മീഡിയയിൽ വരുകയെന്ന് അമ്മ മനസിലാക്കിയിരിക്കുന്നു. ഇത്തരം മീഡിയകളെ ഒരു യൂണിയന്‍റെ കീഴിൽ കൊണ്ടു വന്ന് അവർക്ക് രജിസ്ട്രേഷൻ കൊടുത്ത് ഇവന്‍റ് നടക്കുന്ന സ്ഥലങ്ങളിലെ ആളുകളുടെയും സേഫ്റ്റി ഉറപ്പു വരുത്തണമെന്നും പലരുടെയും ഉദ്ദേശം ശരിയല്ലെന്നും സായ് കൃഷ്ണ പറയുന്നു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ