സിനിമാ സമരം പിൻവലിച്ചു; വിനോദ നികുതിയിൽ ഇളവ് നൽകും
കൊച്ചി:ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം പിൻവലിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായതോടെയാണ് സമരം പിൻവലിച്ചത്. വിനോദ നികുതിയിൽ ഇളവ് നൽകാമെന്നും ഇതേക്കുറിച്ച് ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും സജി ചെറിയാൻ ഉറപ്പു നൽകി.
ഷൂട്ടിങ് ഏക ജാലക സംവിധാനം, തിയെറ്ററുകളിലെ വൈദ്യുതി നിരക്ക്, തിയെറ്റർ ലൈസൻസ് എന്നിവ സംബന്ധിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യും.
അമ്മ, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്നാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.