ധര്‍മേന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഷ

 
Entertainment

പപ്പാ, നിങ്ങളെ വേദനയോടെ മിസ് ചെയ്യുന്നു; ധര്‍മേന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഷ ഡിയോളിന്‍റെ കുറിപ്പ്

നവംബർ 24 നാണ് ധർമേന്ദ്ര അന്തരിച്ചത്

Jisha P.O.

മുംബൈ: അടുത്തിടെ അന്തരിച്ച ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയ്ക്ക് സ്നേഹത്തില്‍ ചാലിച്ച പിറന്നാള്‍ ആശംസകള്‍ നേർന്ന് മകൾ ഇഷ ഡിയോൾ. ജന്മദിനത്തിന് രണ്ടാഴ്ച മുൻപാണ് 89 ആം വയസിൽ ധർമേന്ദ്ര അന്തരിച്ചത്. ധർമേന്ദ്രയുടെ പിറന്നാൾ ദിനമായ തിങ്കളാഴ്ച മകൾ ഇഷ ഡിയോൾ അച്ഛന് ആശംസകൾ നേർന്നുകൊണ്ട് ഒരു സ്നേഹനിർഭരമായ പോസ്റ്റ് പങ്കിട്ടു. ധർമേന്ദ്രയുടെ മരണശേഷം ഇഷയുടെ ആദ്യ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പോസ്റ്റിനോടെപ്പം ധർമേന്ദ്രയുടെ ചില സന്തോഷകരമായ ചിത്രങ്ങളും ഇഷ ഡിയോൾ പങ്കുവച്ചു.

പ്രിയപ്പെട്ട പപ്പാ, സ്വർഗത്തിലായാലും, ഭൂമിയിലായാലും, നമ്മൾ ഒന്നാണ്. ഇപ്പോൾ, ഞാൻ നിങ്ങളെ വളരെ ആർദ്രതയോടെ എന്‍റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. നിങ്ങളെ മറ്റൊന്നിനും പകരം വയ്ക്കാനോ സമാനമാക്കാനോ കഴിയില്ല. പപ്പാ, നിങ്ങളെ ഞാൻ വളരെ വേദനയോടെ മിസ് ചെയ്യുന്നു. ഏറ്റവും സുഖകരമായ പുതപ്പ് പോലെയാണ് ഊഷ്മളമായ സംരക്ഷണ ആലിംഗനങ്ങൾ, സംഭാഷണങ്ങൾ, ചിരി ഒന്നും മറക്കാൻ സാധിക്കില്ലെന്നും ഇഷ കുറിപ്പിൽ പറയുന്നു.

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അസുഖം ഭേദമായതിനെ തുടർന്ന് നവംബർ 12 ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലെത്തിച്ചു, നവംബർ 24 ന് ധർമേന്ദ്ര മുംബൈയിലെ വസതിയിൽ വെച്ച് 89 ആം വയസിൽ മരിച്ചു.

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി