Entertainment

ശത്രുഘ്നൻ സിൻഹയെ തിരിച്ചറിയാനാവാതെ ധർമേന്ദ്ര - Video

ചെറുമകന്‍റെ വിവാഹ സത്കാരത്തിനിടെയാണ് പ്രിയപ്പെട്ട സുഹൃത്തിനെ ധർമേന്ദ്രയ്ക്ക് മനസിലാവാതെ പോയത്

മുംബൈ: ചെറുമകൻ കരൺ ദിയോളിന്‍റെ വിവാഹ സത്കാരത്തിന്‍റെ തിരക്കിൽ ബോളിവുഡിലെ അതികായൻ ധർമേന്ദ്രയ്ക്ക് പ്രിയ സുഹൃത്ത് ശത്രുഘ്നൻ സിൻഹയെ തിരിച്ചറിയാൻ കഴിയാതെ പോയതിന്‍റെ വിഡിയൊ വൈറലാകുന്നു.

ഫോട്ടൊഗ്രഫർമാർക്ക് മുന്നിൽ പോസ് ചെയ്യുകയും ആരാധകർക്ക് ഫ്ളൈയിങ് കിസ് കൊടുക്കുകയും ചെയ്ത ശേഷം പരിചയക്കാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ധർമേന്ദ്ര. പിന്നാലെ കടന്നു വന്ന് ഒരു വശത്ത് നിൽക്കുകയായിരുന്നു ശത്രുഘ്നൻ സിൻഹയെ അദ്ദേഹത്തിനു പെട്ടെന്ന് മനസിലായി.

ശത്രുഘ്നൻ സിൻഹ ഏറെ പണിപ്പെട്ട് പലവട്ടം തൊട്ടു വിളിച്ച ശേഷമാണ് അദ്ദേഹം തിരിഞ്ഞു നോക്കുന്നതു തന്നെ. ആളെ മനസിലായ ശേഷം പഴയ സുഹൃത്തുകളുടെ സ്നേഹ പ്രകടനങ്ങളും ക്യാമറകൾക്കു വിരുന്നായി.

ധർമേന്ദ്രയുടെ മൂത്ത മകൻ സണ്ണി ദിയോളിന്‍റെ മകനാണ് റോക്കി എന്ന കരൺ ദിയോൾ. ദൃശ ആചാര്യയാണ് വധു. ദീപിക പദുകോൺ, രൺവീർ സിങ്, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും വിവാഹ സത്കാരത്തിനെത്തിയിരുന്നു.

തമിഴിലെ പ്രമുഖ സിനിമ നിർമാതാവ് എ.വി.എം ശരവണൻ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

പ്രസാർ ഭാരതി ചെയർമാൻ രാജിവച്ചു; അപ്രതീക്ഷിത നടപടി അംഗീകരിച്ച് കേന്ദ്രം

രാഹുൽ‌ മാങ്കൂട്ടത്തിലിനായി വ്യാപക പരിശോധന; പൊലീസ് സംഘം വയനാട്-കർണാടക അതിർത്തിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളികൾക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് കർണാടക

കേരളത്തിൽ വീണ്ടും തുലാവർഷ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്