Entertainment

ഡബിൾ മാസുമായി രാം പൊതിനേനിയുടെ 'ഡബിൾ ഐ സ്മാർട്'

അടുത്ത വർഷം മാർച്ച് 8ന് ചിത്രം തിയെറ്ററുകളിൽ എത്തും.

ഡബിൾ മാസും ഡബിൾ എന്‍റർടെയ്ൻമെന്‍റുമായി തിയറ്ററുകളിൽ ആവേശം നിറക്കാൻ ഒരുങ്ങി രാം പൊതിനേനി - പുരി ജഗന്നാഥ്‌ ചിത്രം " ഡബിൾ ഐ സ്മാർട്". അടുത്ത വർഷം മാർച്ച് 8ന് ചിത്രം തിയെറ്ററുകളിൽ എത്തും. രാമിന്‍റെ പിറന്നാളിനു മുന്നോടിയായാണ് ചിത്രത്തിന്‍റെ ടൈറ്റിലും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുന്നത്.

പുരി കണക്ട്സിന്‍റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് നിർമിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം "ഐ സ്മാർട് ശങ്കർ" തീയേറ്ററുകളിൽ എത്തിയിട്ട് 4 വർഷങ്ങൾ തികയുമ്പോഴാണ് രാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും പുതിയ ചിത്രവുമായി എത്തുന്നത്.

ഐ സ്മാർട് ശങ്കറിന്‍റെ രണ്ടാം ഭാഗമായിട്ടാണ് ഡബിൾ ഐ സ്മാർട് ഒരുങ്ങുന്നത്. ബിഗ് ബജറ്റിൽ പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗ്, തമിഴ്, കന്നഡ, മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പി ആർ ഒ - ശബരി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം

ന്യൂനമർദപാത്തി; കേരളത്തിൽ അഞ്ചു ദിവസത്തേക്ക് മഴ

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 4 പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്