Entertainment

പ്രേക്ഷകരുടെ ആവേശമുണർത്തി ദുൽഖറിന്‍റെ കിംഗ് ഓഫ് കൊത്തയുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ

സിനിമാ അഭിനയരംഗത്ത് പതിനൊന്നു വർഷങ്ങൾ പൂർത്തീകരിച്ച പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്‍റെ ബ്രഹ്മാണ്ഡ ചിത്രം കിംഗ് ഓഫ് കൊത്തയിലെ സെക്കന്‍റ് ലുക്ക് പോസ്റ്റർ റിലീസായി. സെക്കന്‍റ് ഷോ റിലീസ് ചെയ്തു പതിനൊന്നു വർഷങ്ങൾ പിന്നിടുമ്പോൾ സെക്കന്‍റ്  ലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ് . സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഹൈ ബഡ്ജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ്‌ തമിഴ്‌നാട്ടിൽ കാരൈക്കുടിയിൽ പുരോഗമിക്കുകയാണ്. അഭിലാഷ് ജോഷി ആണ് ചിത്രത്തിന്‍റെ സംവിധാനം. വാണിജ്യപരമായും നിരൂപകമായും വിജയിച്ച ഇന്ത്യൻ മലയാളം, തമിഴ്, ഹിന്ദി , തെലുങ്ക് സിനിമകളിലെ നായകനായ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞ ഒരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ സമാനതകളില്ലാത്ത വിസ്മയം തീർക്കുമെന്നുറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ, പി ആർ ഓ : പ്രതീഷ് ശേഖർ

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ