'കാന്താര 2' വിന്‍റെ വിലക്ക് പിൻവലിച്ചു; ഒക്‌ടോബർ 2 ന് ചിത്രം തിയെറ്ററുകളിലെത്തും

 
Entertainment

'കാന്താര 2' വിന്‍റെ വിലക്ക് പിൻവലിച്ചു; ഒക്‌ടോബർ 2 ന് ചിത്രം തിയെറ്ററുകളിലെത്തും

വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്

തിരുവനന്തപുരം: പ്രേക്ഷകർ ഏറ്റെടുത്ത ‘കാന്താര’ ചിത്രത്തിന്‍റെ രണ്ടാം പതിപ്പ് കാന്താര 2 ന് കേരളത്തിൽ വിലക്കേർപ്പെടുത്തിയ നടപടി പിൻവലിച്ച് ഫിയോക്ക്. ഒക്ടോബർ 2 ന് കേരളത്തിലടക്കം വേൾഡ് വൈഡ് ആയി ചിത്രം തിയെറ്ററുകളിലെത്തും. ഫിലിം ചേമ്പറിന്‍റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഫിയോക്കും നടത്തിയ ചർച്ചയുടെ ഭാഗമായാണ് തീരുമാനം.

വിതരണക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെട്ടതോടെയാണ് ഫിയോക്ക് ഇടഞ്ഞത്. കളക്ഷന്‍റെ 55 ശതമാനം വിഹിതമാണ് വിതരണക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇത് എതിർത്ത് തിയെറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

എന്നാൽ ആദ്യത്തെ രണ്ട് ആഴ്ച ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. ഹോള്‍ഡ് ഓവര്‍ ഇല്ലാതെ പ്രദര്‍ശിപ്പിക്കാമെന്ന നിലപാടിനെ സ്വാഗതം ചെയ്താണ് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഈ തീരുമാനം അംഗീകരിച്ചതോടെ കേരളത്തിലെ വിലക്ക് പിൻവലിക്കാൻ ഫിയോക്ക് തയാറാവുകയായിരുന്നു.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം