തമന്ന ഭാട്ടിയ

 
Entertainment

23ാം വയസില്‍ ആദ്യ ആഭരണം; ആഭരണങ്ങളോടുള്ള പ്രണയം തുറന്നുപറഞ്ഞ് തമന്ന

വിലയേറിയ ആഭരണങ്ങള്‍ വെറുമൊരു ആഡംബര വസ്തുവല്ല, വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്നാണ് തമന്നയുടെ വിശ്വാസം

Sarath Nath MS

വെള്ളിത്തിരയിലെ തിളങ്ങുന്ന സാന്നിധ്യം മാത്രമല്ല, സ്‌റ്റൈലിന്‍റെയും എലഗന്‍സിന്‍റെയും പ്രതീകമാണ് നടി തമന്ന ഭാട്ടിയ. അതുകൊണ്ടുതന്നെ ആഭരണങ്ങളെക്കുറിച്ച് തമന്ന നടത്തിയ പുതിയ പരാമർശം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ആദ്യമായി വാങ്ങിയ ആഭരണം ഏത് പ്രായത്തിലാണെന്ന ചോദ്യത്തിന് തമന്ന നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെറും 15ാം വയസില്‍ സിനിമയിലേക്ക് എത്തിയെങ്കിലും, സ്വന്തം പണം ഉപയോഗിച്ച് ആദ്യ ആഭരണം വാങ്ങിയത് 23ാം വയസിലാണെന്ന് തമന്ന പറയുന്നു. അച്ഛന്‍റെ ജ്വല്ലറി നിർമാണ യൂണിറ്റിലാണ് ആ ആഭരണം നിര്‍മിച്ചതെന്നും താരം വെളിപ്പെടുത്തി. വിലയേറിയ ആഭരണങ്ങള്‍ വെറുമൊരു ആഡംബര വസ്തുവല്ല, വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്നാണ് തമന്നയുടെ വിശ്വാസം.

2026ല്‍ താരം ആരംഭിച്ച തമന്ന ഫൈന്‍ ജൂവല്‍സ് ബ്രാന്‍ഡും ഈ ആശയത്തിന്‍റെ തുടര്‍ച്ചയാണ്. പ്രത്യേക ആഘോഷങ്ങള്‍ക്ക് മാത്രം സൂക്ഷിക്കുന്ന ആഭരണങ്ങളല്ല, എല്ലാ ദിവസവും ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന ഡിസൈനുകളാണ് ബ്രാന്‍ഡിന്‍റെ മുഖമുദ്ര. സ്വര്‍ണവും വ്യത്യസ്ത മെറ്റലുകളും ചേര്‍ത്ത് ലെയറിങ് ചെയ്യുന്നതാണ് തന്‍റെ പ്രിയ സ്‌റ്റൈല്‍ എന്നും താരം പറയുന്നു. അതിലൂടെ അമിത പ്രദര്‍ശനമില്ലാത്ത 'ലക്ഷ്വറി' ലുക്ക് സൃഷ്ടിക്കാമെന്നാണ് തമന്നയുടെ അഭിപ്രായം.

ആകർഷകമായ ആഭരണങ്ങൾ തേടുന്ന സ്ത്രീകള്‍ക്കായി തമന്ന ഒരു ലളിതമായ സ്‌റ്റൈല്‍ ടിപ്പും പങ്കുവെച്ചു. ദിവസേന ധരിക്കാവുന്ന മനോഹരമായ ഒരു ജോഡി ഇയര്‍റിങ്സ്, പ്രത്യേകിച്ച് ഹൂപ്പ് ഇയർറിങ്സ്, ഓരോ സ്ത്രീയുടെയും കളക്ഷനില്‍ ഉണ്ടായിരിക്കണമെന്നാണ് താരത്തിന്‍റെ ഉപദേശം. ചെറിയൊരു ആഭരണം പോലും ഒരു ലുക്കിനെ പൂര്‍ണമായും മാറ്റിമറിക്കുമെന്നാണ് തമന്നയുടെ വിശ്വാസം.

ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച തമന്ന ഇന്ന് അഭിനേത്രി മാത്രമല്ല, വിജയകരമായ സംരംഭകയും ഫാഷന്‍ ഐക്കണുമാണ്. സിനിമയിലെ ഗ്ലാമറിന് സമാനമായി, ആഭരണലോകത്തും സ്വന്തം ഒപ്പ് പതിപ്പിക്കാനുള്ള താരത്തിന്‍റെ ശ്രമത്തിന് ആരാധകരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്.

കളിക്കാൻ വന്നു, കളി പഠിപ്പിച്ചു, ഇനി മതി... ഫ്ളെമിങ്ങും സിഎസ്കെയും പിരിഞ്ഞു

മയക്കുമരുന്ന് കടത്ത്; നേപ്പാളിൽ 5 ഇന്ത്യക്കാർ അറസ്റ്റിൽ

കേരളത്തിൽ‌ ആദ്യമായി ജയിലിൽ വച്ചൊരു സത്യപ്രതിജ്ഞ; ആർ. സുഗതന്‍ ചൊവ്വാഴ്ച വിയ്യൂരിൽ സത്യവാചകം ചൊല്ലും

സിപിഎം കണ്ണൂർ‌ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചത് ചട്ടവിരുദ്ധം; എം.എ. ബേബിക്ക് കത്ത്

"എടാ നിനക്ക് അഡ്രസൊക്കെ എഴുതാനറിയാമോ?", അനുമോദന ചടങ്ങിൽ കെ.ടി. ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു