ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സ്പ്രിങ്. ബാദുഷ പ്രൊഡക്ഷൻസ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം. ബാദുഷ, ശ്രീലാൽ എം.എൻ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഗാനം റിലീസായി.
ബി മ്യൂസിക്കിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സംവിധായകൻ ശ്രീലാലിന്‍റെ വരികൾക്ക് അലോഷ്യ പീറ്റർ ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. സുനിൽ ജി. പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിങ് ഒരു റൊമാന്‍റിക് ത്രില്ലറാണ്.
ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി.പി., സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ആക്ഷൻ- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു, മാർക്കറ്റിങ്- ബിസി ക്രിയേറ്റീവ്സ്, പിആർഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.