പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആചാര്യ പ്രമോദ് കൃഷ്ണം 
Entertainment

'കൽക്കി' മതവികാരം വ്രണപ്പെടുത്തുന്നു: നിയമ നടപടിയുമായി കോൺഗ്രസ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തിയ കൽക്കി ധാം പീഠത്തിന്‍റെ അധ്യക്ഷൻ കൂടിയാണ് ആചാര്യ പ്രമോദ് കൃഷ്ണം

VK SANJU

ലഖ്നൗ: കൽക്കി 2898 എഡി എന്ന സിനിമ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തിയ കൽക്കി ധാം പീഠത്തിന്‍റെ അധ്യക്ഷൻ കൂടിയാണ് പ്രമോദ് കൃഷ്ണം.

മഹാവിഷ്ണുവിന്‍റെ പത്താമത്തെ അവതാരമായ കൽക്കി ഭഗവാനെക്കുറിച്ച് ഹിന്ദു പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു വ്യത്യസ്തമായ രീതിയിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പ്രമോദ് കൃഷ്ണത്തിന്‍റെ ആരോപണം. ഇതുന്നയിച്ച് സിനിമയുടെ നിർമാതാക്കൾക്കും നടൻമാരായ പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവർക്കും വക്കീൽ നോട്ടീസും അയച്ചു കഴിഞ്ഞു.

സനാതന ധർമത്തിന്‍റെ മൂല്യം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ വിശ്വാസത്തെ തൊട്ടുകളിക്കലല്ല. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നത് സിനിമ സംവിധായകരുടെ വിനോദമായി മാറിയിരിക്കുന്നു. കൽക്കി സിനിമയിൽ സന്ന്യാസിവര്യൻമാരെ രാക്ഷസൻമാരായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആചാര്യ പ്രമോദ് കൃഷ്ണം.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ