ഇളയരാജ, അജിത് കുമാർ

 
Entertainment

ഇളയരാജയുടെ പരാതി: അജിത് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കി

ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രമാണ് നെറ്റ്ഫ്ലിക്സിൽ നിന്നു നീക്കം ചെയ്തത്

Aswin AM

ചെന്നൈ: തമിഴ് നടൻ അജിത് കുമാർ നായകാനായെത്തിയ 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നു നീക്കം ചെയ്തു. സംഗീത സംവിധായകൻ ഇളയരാജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചിത്രത്തിൽ തന്‍റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന ഇളയരാജയുടെ പരാതിയെത്തുടർന്ന് ചിത്രത്തിന്‍റെ പ്രദർശനത്തിന് മദ്രാസ് ഹൈക്കോടതി വിലക്കേർ‌പ്പെടുത്തിയിരുന്നു.

ഇളമൈ ഇതോ ഇതോ, എൻ ജോഡി മഞ്ഞക്കുരുവി, ഒത്ത രൂപായ് താരേൻ എന്നിങ്ങനെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. ഇതിനെതിരേയായിരുന്നു ഇളയരാജ പരാതി നൽകിയത്.

ഗാനങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ഇളയരാജ ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നത്.

യഥാർഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. എന്നാൽ, ഇളയരാജയുടെ ഗാനങ്ങളോടു കൂടി സിനിമ പ്രദർശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേർ‌പ്പെടുത്തുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സും ചിത്രം പിൻവലിച്ചിരിക്കുന്നത്.

അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

ശബരിമല സ്വർണക്കൊള്ള; 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

18-ാം ദിവസം ജാമ്യം; രാഹുൽ പുറത്തേക്ക്

ഇറാനെ ആക്രമിക്കാൻ സൗദി വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ല: സൗദി കിരീടാവകാശി

കൊല്ലം സായിയിലെ വിദ്യാർഥിനികളുടെ ആത്മഹത്യ; പോക്സോ ചുമത്തി പൊലീസ്