ഗേവിന്ദ, സുനിത അഹുജ
മുംബൈ: ബോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ ഗോവിന്ദയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര‍്യ സുനിത അഹുജ വിവാഹമോചന ഹർജി ഫയൽ ചെയ്തുവെന്ന അഭ‍്യൂഹങ്ങൾ തള്ളി ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബിന്ദ.
ഇരുവരും തമ്മിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഗണേശ ചതുർഥി ഗോവിന്ദയും സുനിത അഹുജയും ഒരുമിച്ച് ആഘോഷിക്കുമെന്നും അഭിഭാഷകൻ വ‍്യക്തമാക്കി.
30 വയസ് പ്രായമുള്ള മറാഠി നടിയുമായി ഗോവിന്ദയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു അഭ‍്യൂഹം. വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട് പലതവണ കോടതിയിൽ നിന്നും സമൻസ് അയച്ചിട്ടും ഗോവിന്ദ ഹാജരായില്ലെന്നും പ്രചാരണമുണ്ടായിരുന്നു.
2024 ഡിസംബർ 5ന് ക്രൂരത, വിവാഹേതര ബന്ധം എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് സുനിത അഹുജ ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹമോചനത്തിന് കേസ് നൽകിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.