ഹൻസിക കൃഷ്ണ

 
Entertainment

"ആ വിഡിയോ ഒരു നിമിഷത്തെ തോന്നലിൽ ഉണ്ടായത്, പണവും പ്രശസ്തിയും എന്‍റെ ലക്ഷ്യമായിരുന്നില്ല"; വിവാദങ്ങളിൽ പ്രതികരിച്ച് ഹൻസിക

ഹൻസികയുടെ സബ്സ്ക്രിപ്ഷൻ ചാനലിൽ നിന്ന് അടുത്തിടെ ബോൾഡ് വിഡിയോ ലീക്കായിരുന്നു

Namitha Mohanan

അടുത്തിടെ പങ്കുവച്ച വിഡിയോ വലിയ വിവാദമായതോടെ വിശദീകരണവുമായി ഹൻസിക കൃഷ്ണ. ഹൻസികയുടെ സബ്സ്ക്രിപ്ഷൻ ചാനലിൽ നിന്നും ബോൾഡ് വിഡിയോ ലീക്കായിരുന്നു. പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ഹൻസികയ്ക്കെതിരേ ഉണ്ടായത്. ഇതോടെയാണ് ഇപ്പോൾ ഹൻസിക തന്നെ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.

ആ വിഡിയോ താൻ പോസ്റ്റു ചെയ്തതാണെന്ന് ഹൻസിക പറയുന്നു. കൂടുതലൊന്നും ചിന്തിക്കാതെ ഒറ്റ നിമിഷത്തെ തോന്നലിന് ചെയ്തതാണ്. എന്നാൽ ഉടൻ തന്നെ തനിക്ക് പറ്റിയതൊരു അബദ്ധമാണെന്ന് തിരിച്ചറിയുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടുവെന്നും ഹൻസിക പറയുന്നു.

സബ്സ്ക്രിപ്ഷനിലുള്ള ആളുകൾ സ്ക്രീൻ റെക്കോഡ് ചെയ്യ്തതാണ് ലീക്കായത്. താൻ പണത്തിനും പ്രശസ്തിക്കും വേണ്ടി ചെയ്തതാണെന്നാണ് പലരും ആരോപിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നതെന്ന് മനസിലാവും. പക്ഷേ അതൊന്നുമായിരുന്നില്ല എന്‍റെ ഉദ്ദേശം. എനിക്ക് 20 വയസാണ് പ്രായം. എന്‍റെ കാര്യങ്ങൾക്ക് വേണ്ടിയുള്ളത് ഞാൻ തന്നെ സമ്പാദിക്കുന്നുണ്ട്. നിങ്ങൾ എനിക്കും എന്‍റെ കുടുംബത്തിനും നൽകുന്ന പിന്തുണമൂലം പ്രശസ്തിയെക്കുറിച്ച് ആകുലതയില്ലെന്നും ഹൻസിക പറയുന്നു.

ഈ കാര്യം കൊണ്ട് പ്രശ്നമായത് എന്‍റെ സഹോദരി വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഞാൻ അഭിനയിച്ച മ്യൂസിക്കൽ വീജിയോയെ സംബന്ധിച്ചതാണ്. ഈ സംഭവത്തിന് മൂന്നു ദിവസത്തിന് ശേഷമായിരുന്നു ഈ വീഡിയോ പുറത്തിറങ്ങിയത്. ശരിക്കും ചിന്തിച്ചിരുന്നുവെങ്കില്‍ അവളുടെ വര്‍ക്കിനെ ബാധിക്കുന്നൊരു കാര്യം ഞാന്‍ ചെയ്യില്ലായിരുന്നു. ഭാഗ്യവശാല്‍ അതൊന്നും മ്യൂസിക് വിഡിയോയെ ബാധിച്ചില്ല.

ഞാൻ ചാനൽ സബ്സ്ക്രിപ്ഷൻ 299 ൽ നിന്ന് 399 ലേക്ക് ഉയർത്തിയത് എന്തിനാണെന്ന് പലരും ചോദിച്ചു. ആദ്യം ഞാൻ ചിന്തിച്ചത് സബ്സ്ക്രിപ്ഷൻ തന്നെ അവസാനിപ്പിക്കാനായിരുന്നു. എന്നാലത് കൂടുതൽ നെഗറ്റീവാകാൻ ഇടവരും. അതിനാൽ ആളുകളെ സബ്സ്ക്രിപ്ഷനിൽ നിന്ന് പിന്തിരിയിപ്പിക്കാനായാണ് ഞാനങ്ങനെ ചെയ്തത്. ആരും എന്നെ വിശ്വസിക്കണമെന്ന് പറയുന്നില്ല. പക്ഷേ, ആത്മാർഥമായി പറയുന്നു എന്നുമാത്രം.

സബ്‌സ്‌ക്രിപ്ഷനില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച മൂലം ലഭിച്ച തുകയത്രയും ഒരു നല്ല കാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഉപയോഗിച്ചത്. അതില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ എടുത്തിട്ടില്ല. എന്‍റെ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ സത്യസന്ധമായി ക്ഷമ ചോദിക്കുന്നു. ഹൻസിക പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും