Entertainment

എഴുത്തുകാർ സമരം ചെയ്യുമോ? അതും ഹോളിവുഡിൽ!

11,500 പേർ അംഗങ്ങളായ യൂണിയനാണ് സമരം നയിക്കുന്നത്. ലേറ്റ് നൈറ്റ് ഷോകൾ പലതും നിർത്തിവച്ചു

ന്യൂയോർക്ക്: എഴുത്തുകാർക്കെന്തു സമരം! അതും ഹോളിവുഡിൽ.... സംശയം സ്വാഭാവികം. പക്ഷേ, സത്യമാണ്.

ഹോളിവുഡ് ടിവി ആൻഡ് ഫിലിം റൈറ്റേഴ്സ് യൂണിയൻ സമരത്തിലാണ്. പ്രതിഫലം വർധിപ്പിക്കണമെന്നാണ് ആവശ്യം. ഇതെത്തുടർന്ന് രാത്രി വൈകിയുള്ള ടിവി ഷോകൾ പലതും നിർത്തിവച്ചിരിക്കുകയാണ്.

പതിനഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഹോളിവുഡിലെ എഴുത്തുകാർ സമരം ചെയ്യുന്നത്. കരാറില്ലെങ്കിൽ എഴുത്തില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം. ഏകദേശം 11,500 പേർ അംഗങ്ങളായ യൂണിയനാണ് സമരത്തിനു നേതൃത്വം നൽകുന്നത്.

ഉയർന്ന മിനിമം വേതനം, ഒരു ഷോയ്ക്ക് ഒന്നിലധികം എഴുത്തുകാർ, ഹ്രസ്വസമായ കരാറുകൾ തുടങ്ങിയവയാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്