രേണു സുധിയെ ആക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, വിഡിയോ

 
Entertainment

രേണു സുധിയെ ആക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, വിഡിയോ

എടപ്പാൾ സ്വദേശിയായ സന്ദീപ് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്

Manju Soman

ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. രേണു സുധി പുറത്തുവിട്ട മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് അപകീർത്തികരമായ റിയാക്ഷൻ വിഡിയോകൾ പ്രചരിപ്പിച്ച എടപ്പാൾ സ്വദേശിയായ സന്ദീപ് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.

ഇയാളുടെ രണ്ട് ഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. എന്നാൽ രേണുവിനെതിരേ അധിക്ഷേപം പരാമർശം തുടർന്ന് ജാമ്യമില്ലാ വകുപ്പു പ്രകാരമുള്ള നടപടി നേരിടേണ്ടിവരുമെന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി അർഷാദ് വ്യക്തമാക്കി.

യൂട്യൂബറെ അറസ്റ്റ് ചെയ്യുന്ന വിഡിയോ രേണു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആദ്യ അറസ്റ്റ്. യൂട്യൂബറെ വീട്ടിലെത്തി പൊക്കി കേരള പൊലീസ്. കേരള പൊലീസിന് അഭിനന്ദനങ്ങൾ.- എന്നാണ് രേണു സുധി കുറിച്ചത്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി