Jailer poster 
Entertainment

റെക്കോഡുകൾ ഭേദിച്ച് 'ജയിലർ' മുന്നേറുന്നു; 8 ദിവസത്തെ കളക്ഷൻ 400 കോടി രൂപ

ഒടുവിലായി ഇറങ്ങിയ രജനി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ്സ് കളക്ഷന്‍ നേടുന്ന ചിത്രമാണ് ജയിലര്‍.

MV Desk

ന്യൂഡൽഹി: സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് കുതിപ്പ് തുടരുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ മാസ് ചിത്രം ജയിലര്‍. 8 ദിവസം കൊണ്ട് 400 കോടി രൂപയാണ് ഇതിനോടകം ആഗോള ബോക്സോഫീസില്‍ നിന്ന് ജയിലര്‍ കാരസ്ഥമാക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 75 കോടി രൂപയാണ് ജയിലര്‍ നേടിയത്. ആദ്യ ആഴ്ച 375 കോടി രൂപ കളക്ഷന്‍ നേടിയെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

ഒടുവിലായി ഇറങ്ങിയ രജനി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ്സ് കളക്ഷന്‍ നേടുന്ന ചിത്രമാണ് ജയിലര്‍. മോഹന്‍ലാലിന്‍റെയും കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറിന്‍റെയും സാന്നിധ്യം ജയിലറിനു നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല.

സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. പ്രതിനായകനായെത്തുന്ന വിനായകന്‍റെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. ജാക്കി ഷിറോഫ് രമ്യാ കൃഷ്ണൻ, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു