വീണ്ടും 'ജാനകി'; ഹിന്ദി ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നോട്ടീസ്

 
Entertainment

വീണ്ടും 'ജാനകി': ഹിന്ദി ചിത്രത്തിനു പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന് കോടതി നോട്ടീസ്

സിനിമയുടെയും കഥാപത്രങ്ങളുടെയും പേര് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്

Namitha Mohanan

മുംബൈ: ഹിന്ദി ചിത്രം 'ജാനകി' ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്‍റെ നിർമാതാക്കളുടെ ഹർജിയിലാണ് കോടതി ഇടപെടൽ. സിനിമയുടെയും കഥാപത്രങ്ങളുടെയും പേര് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. എന്തിന് പേരുകൾ മാറ്റണമെന്ന് വിശദീകരിക്കാൻ സെൻസർ ബോർഡിനോട് കോടതി നിർദേശം നൽകി.

കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ജാനകി. കേന്ദ്ര പുരുഷ കഥാപാത്രത്തിന്‍റെ രഘുറാം എന്ന പേരിനെയും സിബിഎഫ്സി (central board of film certification) എതിർക്കുന്നു.

ജാനകി, രഘുറാം എന്നീ കഥാപാത്രങ്ങളുടെ ബന്ധം പ്രമേയമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ജാനകി. ഛത്തീസ്ഗഢി (language of chhattisgarh) ഭാഷയിലാണ് നിർമിച്ച ചിത്രം ഛത്തീസ്ഗഢിൽ വൻ വിജയമായിരുന്നു. ഇത് പിന്നീട് ഹിന്ദിയിലേക്ക് മൊഴിമാറ്റുകയായിരുന്നു. ചിത്രത്തിന് ഹിന്ദി പതിപ്പിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിന്‍റു മഹാദേവ് കീഴടങ്ങി

''എന്‍റെ പിള്ളാരെ തൊടരുത്...', എം.കെ. സ്റ്റാലിനോട് വിജയ് | Video

നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ: മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം: ഗുരുതരമായ കേസുകള്‍ പിന്‍വലിക്കില്ല