കളങ്കാവൽ വെള്ളിയാഴ്ച മുതൽ ഒടിടിയിൽ; എവിടെ കാണാം!!

 
Entertainment

കളങ്കാവൽ വെള്ളിയാഴ്ച മുതൽ ഒടിടിയിൽ; എവിടെ കാണാം!!

കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍റെ ജീവിതത്തിൽ നിന്ന് ഭാവനാത്മകമായി പകർത്തിയ സംഭവങ്ങൾ ഉൾപ്പെടുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്

Namitha Mohanan

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിച്ച കളങ്കാവർ ഒടിടിയിൽ. ജനുവരി 16 വെള്ളിയാഴ്ച മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്.

കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്‍റെ ജീവിതത്തിൽ നിന്ന് ഭാവനാത്മകമായി പകർത്തിയ സംഭവങ്ങൾ ഉൾപ്പെടുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.

തിയെറ്ററിലും മികച്ച പ്രകടനമാണ് കളങ്കാവൽ നടത്തിയത്. ഡിസംബർ 5 നായിരുന്നു ചിത്രം തിയെറ്ററിലെത്തിയത്.

വിനായകൻ നായകനായും മമ്മൂട്ടി വില്ലനായും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

കസ്റ്റഡി കാലാവധി കഴിഞ്ഞു; രാഹുൽ വീണ്ടും ജയിലിലേക്ക്

താമരശേരി ഫ്രെഷ് കട്ട് ഫാക്റ്ററി സംഘർഷം: കേസിൽ പ്രതി ചേർത്തയാൾക്ക് മുൻകൂർ ജാമ‍്യം

ഐഷ പോറ്റി വർഗ വഞ്ചക; ഒരു വിസ്മയവും കേരളത്തിൽ നടക്കില്ല: എം.വി. ഗോവിന്ദൻ

ജി. സഞ്ജു ക‍്യാപ്റ്റൻ; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമായി