കങ്കണ റണാവത്ത്, വീർ ദാസ്

 
Entertainment

'ചുംബനരംഗത്തിനിടെ കങ്കണ റാണാവത്ത് നടന്‍റെ ചുണ്ട് പൊട്ടിച്ചു, രക്തം വന്നു'; പ്രതികരണവുമായി വീർ ദാസ്

സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും കങ്കണ വീർ ദാസിനെ ചുംബിച്ചു എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ആരോപണം

Manju Soman

ചുംബനരംഗം ചിത്രീകരിക്കുന്നതിനിടെ സഹതാരത്തിന്‍റെ ചുണ്ട് കടിച്ചുപൊട്ടിച്ചു. നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് എതിരേ ഉയർന്ന് ആരോപണമാണ് ഇത്. 2014ൽ റിലീസ് ചെയ്ത റിവോൾവർ റാണി എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രചാരണം. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി ചിത്രത്തിൽ നായകനായി എത്തിയ വീർ ദാസ് രംഗത്തെത്തിയിരിക്കുകയാണ്.

അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് വീർ ദാസ് കുറിച്ചത്. പിന്നാലെ നടന് നന്ദി പറഞ്ഞുകൊണ്ട കങ്കണയും എത്തി. സിദ്ധാർഥ് കണ്ണന്‍റെ പോഡ്കാസ്റ്റിൽ മാധ്യമപ്രവർത്തക സിമി ചന്ദോക് ആണ് ഇങ്ങനൊയൊരു ആരോപണവുമായി എത്തിയത്. സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും കങ്കണ വീർ ദാസിനെ ചുംബിച്ചു. ഇതിനെ തുടർന്ന് വീർ ദാസിന്‍റെ ചുണ്ട് മുറിഞ്ഞ് രക്തം വരുകയും അദ്ദേഹം ട്രോമയിലായെന്നുമാണ് സിമി പറഞ്ഞത്.

സിനിമയുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ഈ പ്രചരണം വീർ ദാസ് തള്ളിയത്. ശരി, ഇതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതൊരു കെട്ടിച്ചമച്ച കഥയാണ്. കങ്കണ പൂർണമായും പ്രൊഫഷണലായ വ്യക്തിയാണ്. കഴിവുറ്റ കലാകാരിയാണ്. അവർക്കെതിരെ അപവാദ പ്രചരിക്കാനുള്ള ശ്രമമാണ് ഇത്. ഞാൻ പറഞ്ഞ ഒരു തമാശയ്ക്ക് അവർ എന്നെ തീവ്രവാദി എന്ന് വിളിച്ചിട്ടുണ്ട്. പക്ഷേ സെറ്റിൽ ഒരു പ്രശ്നവുമില്ല.- വീർ ദാസ് പറഞ്ഞു.

പിന്നാലെ ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ട് കങ്കണയും എത്തി."നന്ദി വീർ, പക്ഷേ അവൾ‌ ആരാണ്? നമ്മളെ ഉപയോഗിച്ച് അവരുടെ പൈശാചികമായ ലൈംഗിക താൽപ്പര്യങ്ങൾ സംതൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന വിചിത്രസ്വഭാവമുള്ള വ്യക്തിയാണ് അവർ. ഞാൻ നിങ്ങളുടെ ചോരകുടിച്ചെന്നും ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്‍റെ ട്രോമയിൽ നിങ്ങൾ കരയുകയാണെന്നുമാണ് അവർ പറ‍യുന്നത്." - കങ്കണ കുറിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍

ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല; പരിഭവം പറഞ്ഞ് കെ. മുരളീധരൻ

പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോയാൽ കേരളത്തിന് 2,000 കോടി രൂപ നഷ്ടം; അങ്ങനെ പിന്മാറാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ജര്‍മ്മനിയില്‍ പൊലീസ് പട്രോളിങ്ങിനിടെ വെടിവെപ്പ്; 5 മരണം

"സർ കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പോ തരാം"; വള്ളത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഫ്ലെക്സ്