സെക്സ് കിടപ്പറയിൽ ഒതുക്കിയാൽ പോരേ; ഒളിംപിക്സ് ഉദ്ഘാടന ചടങ്ങ് ഇടതുപക്ഷം ഹൈജാക്ക് ചെയ്തുവെന്ന് കങ്കണ 
Entertainment

സെക്സ് കിടപ്പറയിൽ പോരേ; ഒളിംപിക്സ് ഉദ്ഘാടനം ഇടതുപക്ഷം ഹൈജാക്ക് ചെയ്തെന്ന് കങ്കണ

സ്വവർഗ ലൈംഗികതയ്ക്ക് ഞാൻ എതിരല്ല. പക്ഷേ ഇതു പരിധികൾ ലംഘിച്ചിരിക്കുന്നു.

നീതു ചന്ദ്രൻ

പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമർശിച്ച് നടിയും എംപിയുമായ കങ്കണ റണാവത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴം ചിത്രീകരിച്ച രീതിയെയാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ വിമർശിച്ചത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ ചടങ്ങിൽ നിന്ദിച്ചുവെന്നും കങ്കണ ആരോപിച്ചു. ഇടതുപക്ഷം 2024 ഒളിംപിക്സിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സ്വവർഗ ലൈംഗിതകയെക്കുറിച്ചാണ് ഒളിംപിക്സ് ഉദ്ഘാടനചടങ്ങിൽ പറയുന്നത്. സ്വവർഗ ലൈംഗികതയ്ക്ക് ഞാൻ എതിരല്ല. പക്ഷേ ഇതു പരിധികൾ ലംഘിച്ചിരിക്കുന്നു. എങ്ങനെയാണ് ഒളിംപികിസ് ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും കായിക പങ്കാളിത്തത്തിനു മേൽ എങ്ങനെയാണ്ം ലൈംഗികത ആധിപത്യം നേടുന്നത്.

ലൈംഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ എന്നെല്ലാമാണ് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ വിവിധ ചിത്രങ്ങളും കങ്കണ പങ്കു വച്ചിരുന്നു.

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അന്ത്യ അത്താഴത്തെയും ക്രിസ്തുവിനെയും വികലമായി ചിത്രീകരിച്ചുവെന്ന ആരോപണം നിരവധി പേർ ഉയർത്തിയിട്ടുണ്ട്. അന്ത്യ അത്താഴത്തിനൊപ്പം ഒരു കുട്ടിയെ ഉൾപ്പെടുത്തിയതും വൻതോതിൽ വിമർശിക്കപ്പെടുന്നുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകി; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റു; ദുൽക്കറടക്കം മൂന്നുപേർക്ക് ഉപഭോക്തൃ കമ്മീഷൻ നോട്ടീസ്

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ