kantara a legend chapter-1 first look teaser out now 
Entertainment

''ഇത് വെളിച്ചമല്ല, ദർശനമാണ്''; കാന്താരയുടെ പ്രീക്വൽ ടീസർ എത്തി | Video

രണ്ടാം ഭാഗവും രചനയും സംവിധാനവും നിർവഹിക്കുന്നത് ഋഷബ് ഷെട്ടിയാണ്.

2022ലെ ഹിറ്റ് കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വൽ കാന്താര ചാപ്റ്റർ 1 ന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും രചനയും സംവിധാനവും നിർവഹിക്കുന്നത് ഋഷഭ് ഷെട്ടിയാണ്. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരങ്ങന്ദൂർ നിർമ്മിച്ച ഈ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നിങ്ങനെ 7 ഭാഷകളിൽ പുറത്തിറങ്ങും.

വലിയ പ്രീ റിലീസ് ഹൈപ്പുകളോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ വന്ന് ഗംഭീര വിജയം നേടിയ ചിത്രമാണ് ‘കാന്താര’. കന്നഡയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഒരു നാടോടിക്കഥയിൽ തുടങ്ങി കൃത്യമായ രാഷ്ട്രീയം പറഞ്ഞ കാന്താരയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷക ലോകം.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ