മാർക്കോക്കു ശേഷം 'കാട്ടാളൻ'; ചിത്രീകരണം തായ്‌ലൻഡിൽ
മാർക്കോ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വൻവിജയത്തിനു ശേഷം ക്യൂബ്സ് എന്‍റർടൈൻമെന്‍റ് സിന്‍റെ ' ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തായ്‌ലൻഡിൽ ആരംഭിച്ചു. മൂന്നാഴ്ചയോളം തായ്‌ലൻഡിൽ ഷൂട്ടിങ് തുടരും. പിന്നീട് ഇടുക്കിയിൽ ഷൂട്ടിങ് പുനരാരംഭിക്കും
ആന്‍റണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് തായ്‌ലൻഡിൽ ചിത്രീകരിക്കുന്നത്. ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അജനീഷ് ലോകനാഥാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക സംഭാഷണം - ഉണ്ണി. ആർ, ഛായാഗ്രഹണം - രണ ദേവ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.