കളർ ഫുൾ ക്യാമ്പ് മൂവി 'കൂടൽ' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

 
Entertainment

കളർ ഫുൾ ക്യാമ്പ് മൂവി 'കൂടൽ' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

ഇന്നത്തെ യുവത്വത്തിന്‍റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം

മലയാളത്തിൽ ആദ്യമായി ക്യാമ്പിങ്ങിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്നത്തെ യുവത്വത്തിന്‍റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആക്ഷനും ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ്സാണ്.

കളർ ഫുൾ ക്യാമ്പ് മൂവി 'കൂടൽ' സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെ.വി. ആണ് ചിത്രം നിർമിക്കുന്നത്. മറീന മൈക്കിൾ, നിയ വർഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്‍റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

മണ്ണാർക്കാട്, അട്ടപ്പാടി, കോയമ്പത്തൂർ, മലയാറ്റൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. 'ചെക്കൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ.

ആക്സിയം-4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്