'ദിനോസറിന്‍റെ മുട്ട'
കോട്ടയം: ലോകമാകമാനമുള്ള ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷൻ ആയ സിലക്ട് (CILECT) ന്‍റെ ഇൻറർനാഷണൽ ഫിലിം അവാർഡ് സിലക്ട് പ്രൈസ് 2025 ന്‍റെ ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെന്‍ററിയായി കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ, ശ്രുതിൽ മാത്യു സംവിധാനം ചെയ്ത 'ദിനോസറിന്‍റെ മുട്ട' തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാ പസഫിക് റീജിയണിലെ 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് 'ദിനോസറിന്‍റെ മുട്ട' മികച്ച ഡോക്യുമെന്‍ററിയായി തെരഞ്ഞെടുക്കപ്പെട്ടത്. ശ്രുതിൽ മാത്യുവിന്‍റെ ഈ ഡോക്യുമെന്‍ററി മുമ്പ് പല ദേശീയ - അന്തർദേശീയ വേദികളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ ശ്രുതിൽ മാത്യുവിനൊപ്പം എസ്.എസ് സത്യാനന്ദ് (നടൻ/ അനിമേറ്റർ), എം.എസ്. അഭിരാം (എഡിറ്റർ), ഭവ്യ ബാബുരാജ് (സിനിമാറ്റോഗ്രാഫർ), എം.കെ മുഹമ്മദ് തമീർ (സൗണ്ട് ഡിസൈനർ), എൻ. അരവിന്ദ് (അനിമേറ്റർ) എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ ശില്പികൾ.
ചിത്രത്തിന്‍റെ അണിയറ ശില്പികളായ എസ്.എസ് സത്യാനന്ദ് (നടൻ/ അനിമേറ്റർ), സംവിധായകൻ ശ്രുതിൽ മാത്യു, എം.എസ്. അഭിരാം (എഡിറ്റർ), ഭവ്യ ബാബുരാജ് (സിനിമാറ്റോഗ്രാഫർ), എം.കെ മുഹമ്മദ് തമീർ (സൗണ്ട് ഡിസൈനർ), എൻ. അരവിന്ദ് (അനിമേറ്റർ)
1954-ൽ തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും പഴക്കംചെന്നതുമായ ഇന്‍റർനാഷണൽ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ നടന്ന 71-ാമത് ഓബർഹൌസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രുതിൽ മാത്യു (ഡയറക്ടർ), എം.കെ. മുഹമ്മദ് താമിർ (സൗണ്ട് ഡിസൈനർ) എന്നിവരും, ജി.ഹാവാ ഐ.ഡി.എഫ്.എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് 2024 വേൾഡ് പ്രീമിയറിൽ പ്രത്യേക പരാമർശം ലഭിക്കുകയും ശ്രുതിൽ മാത്യു, ഭവ്യ ബാബുരാജ് (സിനിമാട്ടോഗ്രാഫർ) എന്നിവർ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ടെലിവിഷൻ‑ ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും, ആശയങ്ങൾ പങ്കുവെക്കാനും, സഹകരണവും ഊർജസ്വലമായ നവീനതയും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാണ് ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂൾസ് എന്ന ഫ്രഞ്ച് സംഘടനയായ സിലക്ട്. 2025-ൽ, 64 രാജ്യങ്ങളിലായി 186 സ്കൂളുകൾ ഇതിലുണ്ട്. ഏതാണ്ട് 11,000 അധ്യാപകരും, 90,000 വിദ്യാർഥികളും, 16 ലക്ഷത്തിലധികം പൂർവവിദ്യാർഥികളും ഇവിടെയുണ്ട്.