കൃതി സനോൺ.

 
Entertainment

"നടന്മാരെ അവര്‍ക്ക് പേടി, നടിമാരെ ഒരു വിലയുമില്ല"; തുറന്നു പറഞ്ഞ് കൃതി സനോണ്‍

സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും ഈ വിവേചനം പ്രകടമാണെന്ന് താരം

Manju Soman

മികച്ച കഥാപാത്രങ്ങളിലൂടെ കൈയടി നേടുന്ന നടിയാണ് കൃതി സനോണ്‍. ഇപ്പോള്‍ സിനിമാ മേഖലയിലെ ലിംഗവിവേചനത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സിനിമാ സെറ്റുകളില്‍ നടിമാര്‍ അവഗണിക്കപ്പെടുന്നുണ്ട് എന്നാണ് നടി പറഞ്ഞത്. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നടന്മാരെ ഭയമാണെന്നും എന്നാല്‍ നടിമാരെ നിസ്സാരരായാണ് കാണുന്നത് എന്നാണ് കൃതി പറയുന്നത്. ലില്ലി സിങ്ങിന്റെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.

മോഡലിങ് ഉള്‍പ്പടെ പല രംഗത്തിലും ഭാഗമായിട്ടുണ്ടെന്നും കൂട്ടത്തില്‍ ഏറ്റവും വെല്ലുവിളിയായി തോന്നിയത് ബോളിവുഡ് രംഗമാണ് എന്നാണ് കൃതി പറയുന്നത്. തുടക്കകാലത്ത് സ്ത്രീകള്‍ക്ക് അവസരം കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. അക്കാലത്ത് കൂടുതലും പുരുഷ കേന്ദ്രീകതമായ സിനിമകളാണ് ഇറങ്ങിയിരുന്നത്. പലപ്പോഴും നായകന്റെ കാമുകി എന്ന റോള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അതിനു ശേഷം നായിക പ്രാധാന്യമുള്ള സിനിമകള്‍ വരാന്‍ തുടങ്ങിയെന്നും കൃതി പറയുന്നു. എന്നാല്‍ പലരീതിയിലും ലിംഗവിവേചനം നിലനില്‍ക്കുന്നുണ്ട് എന്നാണ് കൃതി പറയുന്നത്.

കഥാപാത്രത്തേക്കുറിച്ചോ സിനിമയെക്കുറിച്ചോ എന്തെങ്കിലും സംശയം നടിമാര്‍ ചോദിച്ചാല്‍ അതിന് കൃത്യമായി ഉത്തരം കിട്ടില്ല. മാത്രമല്ല ഒരുപാട് ചോദ്യം ചോദിക്കുന്നവര്‍ എന്ന പേരും കിട്ടും. എന്നാല്‍ നടന്മാരാണ് ചോദിക്കുന്നതെങ്കില്‍ അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമായിട്ടാവും കണക്കാക്കുക. സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും ഈ വിവേചനം പ്രകടമാണെന്ന് താരം പറഞ്ഞു. പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച മുറികളും വാഹനങ്ങളും പലപ്പോഴും വനിതാ താരങ്ങള്‍ക്ക് ലഭിക്കാറില്ല. ഇത്തരം ഭൗതിക സൗകര്യങ്ങളേക്കാള്‍ ഉപരിയായി, തങ്ങളെ താഴ്ന്നവരായി കാണുന്നു എന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് കൃതി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പുരുഷ താരങ്ങളോട് പേടിയുള്ളതുകൊണ്ട് പലപ്പോഴും വനിതാ താരങ്ങളെയാണ് അവര്‍ ആദ്യം സെറ്റിലേക്ക് വിളിക്കുന്നതെന്നും കൃതി കൂട്ടിച്ചേര്‍ത്തു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ