ചിത്രത്തിന് ശേഷം ആദ്യം; 38 വർഷത്തിനു ശേഷം പ്രിയദർശന്റെ ക്യാമറയ്ക്ക് മുന്നിൽ ലിസി, സാക്ഷിയായി കല്യാണി

 
Entertainment

ചിത്രത്തിന് ശേഷം ആദ്യം; 38 വർഷത്തിനു ശേഷം പ്രിയദർശന്റെ ക്യാമറയ്ക്ക് മുന്നിൽ ലിസി, സാക്ഷിയായി കല്യാണി

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലാണ് ലിസി അഭിനയിക്കുന്നത്

Manju Soman

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി നടി ലിസി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യചിത്രത്തിലാണ് ലിസി അഭിനയിക്കുന്നത്. മകൾ കല്യാണി പ്രിയദർശനും ലിസിക്കൊപ്പം പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. 38 വർഷത്തിന്‍റെ ഇടവേളയ്ക്കു ശേഷമാണ് പ്രിയദർശനും ലിസിയും ഷൂട്ടിങ് സെറ്റിൽ ഒന്നിക്കുന്നത്.

കാഞ്ചീവരം പട്ട് സാരിയിൽ അതിമനോ​ഹരിയായാണ് ലിസി എത്തിയത്. സെറ്റിൽ എത്തിയ ലിസിയെ പ്രിയദർശനും കല്യാണിയും ആലിം​ഗനം ചെയ്ത് സ്വീകരിച്ചു. പിന്നാലെ ലിസിയുമായി പ്രിയദർശൻ സ്ക്രിപ്റ്റ് ചർച്ച ചെയ്യുകയായിരുന്നു. പരസ്യ ഷൂട്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

1988ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ചിത്രത്തിന് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. വിവാഹമോചനത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു.

Get updates on WhatsApp

തങ്ങൾ ലിവ് ഇൻ റിലേഷനിലാണെന്ന തുറന്നു പറച്ചിൽ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ഇതാ പ്രൊഫഷണൽ രം​ഗത്തും ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് എന്നാണ് ആരാധകരുടെ കമൻുകൾ.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ