കളരിപ്പയറ്റിന്‍റെ ഹൃദയത്തിലേക്ക് ഒരു സിനിമായാത്ര - “ലുക്ക് ബാക്ക് ബിയോണ്ട് ദി ബ്ലേഡ്സ്” സെപ്തംബർ 27 ന് തിയേറ്ററുകളിൽ എത്തും 
Entertainment

കളരിപ്പയറ്റിന്‍റെ ഹൃദയത്തിലേക്ക് ഒരു സിനിമായാത്ര

വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരലാണ് ഈ സിനിമയുടെ പ്രമേയമായെത്തുന്നത്.

പുരാതന ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റിനെ പര്യവേക്ഷണം ചെയ്തുകൊണ്ട് ചലച്ചിത്രകാരൻ രഞ്ജൻ മുള്ളാട്ട് സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചിത്രമാണ് ‘ലുക്ക് ബാക്ക് – ബിയോണ്ട് ദ ബ്ലേഡ്സ്’.

പത്മശ്രീ ജേതാവും ആദരണീയനായ ഗുരുവും കളരിപ്പയറ്റിന്‍റെ അഭ്യാസിയുമായ മീനാക്ഷി അമ്മ അഭിനയിക്കുകയും രണ്ട് തവണ ദേശീയ അവാർഡ് നേടിയ സംഗീത സംവിധായകൻ ഡോ. ഹംസലേഖ സൗണ്ട് ട്രാക്ക് അവതരിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഏറെ സെപ്തംബര് 27 നു തിയേറ്ററുകളിലേക്ക് എത്തുന്നു.

വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരലാണ് ഈ സിനിമയുടെ പ്രമേയമായെത്തുന്നത്. കളരിപ്പയറ്റിന്‍റെ ഇതുവരെ കാണാത്ത അപൂർവ കാഴ്ച്ച ചിത്രത്തിൽ കാണാം. സാധാരണ ആയോധന കല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമ കളരിപ്പയറ്റിന്‍റെ സമഗ്രതയെയാവും തുറന്നു കാണിക്കുകയെന്നാണ് ചിത്രത്തിന്‍റെ അണിയറക്കാർ അവകാശപ്പെടുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രമൊരുക്കിയത്.

എന്നാൽ പൂർണ്ണമായും കളരിയിലേക് തിരിയാതെ വൈകാരികമായൊരു കഥയും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. വിദ്യാർഥിയായ സിദ്ധയുടെ നിശ്ചയദാർഢ്യത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥ കൂടിയാണ് ലുക്ക് ബാക്ക്. അവളുടെ ജീവിതത്തിലൂടെ പ്രേക്ഷകരെ വൈകാരികമായ ഒരു യാത്രയിലേക്ക് ചിത്രം കൊണ്ടുപോകുമെന്നു തീർച്ചയാണ്, ഗുരുക്കൾ പത്മശ്രീ മീനാക്ഷി അമ്മ, ഗുരുക്കൾ രഞ്ജൻ മുള്ളാട്ട്, ഉപാസന ഗുർജാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ ശക്തമായ പ്രകടനങ്ങൾ ഉറപ്പു നൽകുന്നതാണ് ചിത്രത്തിന്‍റെ ട്രൈലെർ.

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം