'എമ്പുരാനു' മുമ്പായി 'ലൂസിഫര്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് | Video
'ലൂസിഫര്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ-റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്‍റെ യുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്.
വ്യാഴാഴ്ച എമ്പുരാനിലെ മോഹന്‍ലാലിന്‍റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്‍റെ ലോകമാണ് എമ്പുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.