മമ്മൂട്ടി | അടൂർ ഗോപാലകൃഷ്ണൻ

 
Entertainment

അവർ വീണ്ടും ഒന്നിക്കുന്നു; 32 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം

മമ്മൂട്ടി കമ്പനിയുടെ എട്ടാമത് നിർമാണ സംരഭമായാണ് ചിത്രം എത്തുന്നത്

Namitha Mohanan

മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം എത്തുന്നു. 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വെള്ളിയാഴ്ച 10.30 ന് ചിത്രത്തിന്‍റെ പൂജ നടക്കും. അപ്പോഴാവും ചിത്രത്തിന്‍റെ പേര് പുറത്തു വിടുക. മമ്മൂട്ടി കമ്പനിയുടെ എട്ടാമത് നിർമാണ സംരഭമായാണ് ചിത്രം എത്തുന്നത്.

മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. "ഒരു കാലഘട്ടം വീണ്ടും നടക്കുന്നു…32 വർഷങ്ങൾക്കിപ്പുറം, അടൂർ ഗോപാലകൃഷ്ണനും , മമ്മൂട്ടിയും ഒരുമിച്ച്." എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുൽക്കർ സൽമാന്‍റെ വേഫർ ഫിലിംസും ഇതേ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

1987 ൽ പുറത്തിറങ്ങിയ അനന്തരമാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം. 1994 ൽ പുറത്തിറങ്ങിയ വിധേയനിലാണ് അവസാനമായി മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിച്ചത്.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ