മഞ്ജുവിന്‍റെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ശസ്ത്രക്രിയ നടത്തിയതിന്‍റേതല്ല, യാഥാർഥ്യം ഇതാണ്

 
Entertainment

മഞ്ജുവിന്‍റെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ശസ്ത്രക്രിയ നടത്തിയതിന്‍റേതല്ല, യാഥാർഥ്യം ഇതാണ്

നടി ഭാവന പ്രധാനവേഷത്തിലെത്തിയ അനോമി കാണാനെത്തിയപ്പോഴാണ് മഞ്ജുവിന്‍റെ കഴുത്തിൽ മഞ്ഞ സ്റ്റിക്കർ കണ്ടത്

Manju Soman

നടി മഞ്ജു വാര്യരുടെ കഴുത്തിൽ കണ്ട മഞ്ഞ സ്റ്റിക്കറിനു പിന്നാലെയാണ് സോഷ്യൽ മീഡിയ മുഴുവൻ. നടി ഭാവന പ്രധാനവേഷത്തിലെത്തിയ അനോമി കാണാനെത്തിയപ്പോഴാണ് മഞ്ജുവിന്‍റെ കഴുത്തിൽ മഞ്ഞ സ്റ്റിക്കർ കണ്ടത്. തുടർന്ന് ഇതോടെ പല സംശയങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. താരം എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ എന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ സംശയം. എന്നാൽ ആരാധകരുടെ ആശങ്കകൾ അകറ്റിക്കൊണ്ട് മഞ്ഞ സ്റ്റിക്കറിന് പിന്നിലെ യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണ്.

മഞ്ജു വാര്യർ ധരിച്ചിരുന്നത് 'മോഷൻ സിക്ക്നെസ് പാച്ച്' ആണെന്നാണ് വിവരം. യാത്രയ്ക്കിടയിൽ അനുഭവപ്പെടുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ ഒഴിവാക്കാനാണ് മോഷൻ സിക്ക്നെസ് പാച്ചുകൾ ഉപയോഗിക്കുന്നത്. സാധാരണയായി ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇവ ഒട്ടിക്കാറുള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. വിമാനം, ബസ് അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് പലരും ഉപയോഗിക്കാറുള്ളത്.

ഭാവന നായികയായി എത്തിയ അനോമി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ഭാവനയ്ക്കൊപ്പം റഹ്മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. തന്‍റെ അടുത്ത സുഹൃത്തായ ഭാവനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മഞ്ജു സിനിമ കാണാനെത്തിയത്. വെള്ള നിറത്തിലെ പ്രിന്റഡ് ടി-ഷർട്ടും പാന്റ്സും വലിയ ഷെയ്ഡ്‌സും ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം. ചിത്രത്തിന്റെ പ്രദർശനം കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി