L367 ലോഡിങ്; വമ്പൻ കാൻവാസിൽ മോഹൻലാൽ ചിത്രം
മലയാളികളുടെ സ്വകാര‍്യ അഹങ്കാരമായ മോഹൻലാലിന്‍റെ പുതിയ ചിത്രം പ്രഖ‍്യാപിച്ചു. L367 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമിക്കുന്നത് വിഷ്ണു മോഹനാണ്. മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണു. മോഹൻലാലിന്‍റെ 367ാം ചിത്രമായ L367 നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നും വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ പുറത്തുവിടും. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എൽ 366 എന്ന ചിത്രത്തിനു ശേഷമായിരിക്കും പുതിയ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുക.