Entertainment

'മേനോൻ' എന്ന ജാതിവാൽ വേണ്ട.. 'സംയുക്ത' എന്നു വിളിച്ചാൽ മതി

തന്‍റെ പേരിൽ നിന്നും മേനോൻ ഒഴിവാക്കിയെന്ന് നടി സംയുക്ത. തമിഴ് ചിത്രമായ 'വാത്തി'യുടെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്നെ ഇനി 'മേനോൻ' എന്നു വിളിക്കരുതെന്നും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചു നാൾ മുൻപ് തന്നെ 'മേനോൻ' എന്ന ജാതിവാൽ ഒഴിവാക്കിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

നിരവധി പേരാണ് താരത്തിന്‍റെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫെബ്രുവരി 17 റിലീസാവുന്ന വാത്തിയിൽ സ്കൂൾ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഇതിനു മുന്നോടിയായുള്ള അഭിമുഖത്തിനിടയിൽ മാധ്യമ പ്രവർത്തക സംയുക്ത മേനോൻ എന്നു വിളിച്ചപ്പോൾ 'തന്നെ എന്നെ സംയുക്ത എന്നു മാത്രം വിളിച്ചാൽ മതി. മേനോൻ എന്ന ജാതിപേര് മുമ്പ് ഉണ്ടായിരുന്നു. ഇന്ന് ഞാൻ അഭിനയിക്കുന്ന സിനിമകളിൽ നിന്നും മേനോൻ എന്നത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചു നാൾ മുൻപ് തന്നെ ഇത് ഒഴിവാക്കിയിരുന്നെന്ന്'- നടി പറഞ്ഞു.

മലയാളത്തിൽ പൃഥ്വിരാജ് നായകനായ കടുവയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.  സായി ധരം തേജ് നായകനാകുന്ന 'വിരുപക്ഷ' എന്ന തൊലുങ്ക് ചിത്രമാണ് താരത്തിന്‍റെ പുതിയ പ്രോജക്‌ട്.

തെക്കൻ ചൈനാ കടലിൽ ഇന്ത്യൻ നാവികസേനാ വിന്യാസം

മേയർ ആര്യാ രാജേന്ദ്രനെ അപമാനിച്ചു; സൂരജ് പാലക്കാരനെതിരെ കേസ്

കെപിസിസി പ്രസിഡന്‍റ് സ്ഥാനം സുധാകരന് ബുധനാഴ്ച തിരിച്ചുകിട്ടും

മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം കെട്ടിയിട്ട് സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു; ഭർത്താവിന്റെ പരാതിയിൽ ഭാര്യ അറസ്റ്റിൽ

ഇടക്കാല ജാമ്യം പരിഗണനയിൽ: കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി