monikka oru ai story poster 
Entertainment

ഇന്ത്യയിലെ ആദ്യ എഐ സിനിമ 'മോണിക്ക ഒരു എഐ സ്റ്റോറി'; ടൈറ്റിൽ ലുക്ക് പോസ്റ്റർ

അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ശ്രീപത് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നു

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ.ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. മാഹി റിറ്റ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ എം.മുകുന്ദൻ, യുനിസിയോ, കൈതപ്രം ദാമോദരൻ നമ്പൂതിരി, രമേശ് പറമ്പത്ത് എംഎൽഎ, വി.എം. ഇബ്രാഹിം, എൻ.പി ഉല്ലേഗ്, ശിഹാബുദ്ധീൻ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി , കെ.പി.ശ്രീശൻ, ഇ.എം. അഷറഫ്, സോമൻ പന്തക്കൽ എന്നിവർ പ്രസംഗിച്ചു.

അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ. നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ കഥാപാത്രങ്ങളെ ഉൾക്കൊളിച്ച മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

സുബിൻ എടപ്പകത്ത് ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ.പി ശ്രീശൻ, ഡി.ഒ.പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ, എഡിറ്റർ: ഹരി ജി നായർ, ഗാനരചന: പ്രഭാവർമ്മ, മൻസൂർ പള്ളൂർ, രാജു ജോർജ്, ആർട്ട്: ഹരിദാസ് ബക്കളം, മേക്കപ്പ്: പ്രജിത്ത്, കോസ്റ്റ്യൂംസ്: പുഷ്‌പലത, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ദേവദാസ്, വി.എഫ്.എക്സ്: വിജേഷ് സി.ആർ, സ്റ്റിൽസ്: എൻ.എം താഹിർ, അജേഷ് ആവണി, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: സജീഷ് എംഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ